സൈനിക മെഡലുകൾ പ്രഖ്യാപിച്ചു; രണ്ട് പേർക്ക് കീർത്തി ചക്ര, പരംവിശിഷ്ട സേവാ മെഡൽ‌ മലയാളിക്ക്

ന്യൂഡൽഹി: സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. മേജർ ശുഭാംഗ്, നായിക് ജിതേന്ദ്ര സിംഗ് എന്നിവർക്കാണ് കീർത്തി ചക്ര ലഭിച്ചത്. അഞ്ച് പേർ അതി വിശിഷ്ട് സേവാ മെഡലിനും 40 പേർ വിശിഷ്ട സേവാ മെഡലിനും അർഹരായി.

ഏഴ് പേർക്ക് ശൗര്യ ചക്ര. മലയാളിയായ ലഫ്റ്റനന്‍റ് ജനറൽ പ്രദീപ് ചന്ദ്രൻ നായർ പരം വിശിഷ്ട സേവാ മെഡലിനും അർഹനായി. പ്രദീപ് ചന്ദ്രൻ അസം റൈഫിൾസ് മേധാവിയാണ്.

Read Previous

വിമാനക്കമ്പനിക്കാരുടെ അനാസ്ഥ മൂലം യാത്ര തടസ്സപ്പെട്ടാൽ നഷ്ടപരിഹാരത്തിനു വ്യവസ്ഥ

Read Next

പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; വി.പി അപ്പുക്കുട്ടന്‍ ‍പൊതുവാളിന് പത്മശ്രീ