ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അബുദാബി: അബുദാബിയിലെ സ്വകാര്യ സ്കൂളുകൾക്ക് ഒമ്പത് ദിവസത്തേക്ക് അവധിയായിരിക്കും. ഒക്ടോബർ 17 മുതൽ 23 വരെയാണ് അവധിയെന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്. അവധിക്ക് ശേഷം ഒക്ടോബർ 24 ന് സ്കൂളുകൾ വീണ്ടും തുറക്കും. വാരാന്ത്യ അവധികൾ കൂടി കണക്കിലെടുത്ത് വിദ്യാർത്ഥികൾക്ക് മൊത്തം ഒമ്പത് ദിവസത്തെ അവധി ലഭിക്കും.
ഈ അവസരം കുട്ടികളുടെ പഠന പുരോഗതി വിലയിരുത്താനും ഈ മിഡ് ടേം അവധിയെ പഠന കാലയളവിനിടയിലെ ഇടവേളയായി കണക്കാക്കാനും ഉപയോഗിക്കണമെന്ന് അധികൃതർ പറഞ്ഞു. ഓരോ കുട്ടിയുടെയും പഠന പുരോഗതി വിലയിരുത്താനും പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് ആവശ്യമായ പിന്തുണ നൽകാനും അധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ചില മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് പതിവായി അവധി ലഭിക്കുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഈ അധ്യയന വർഷം ഇതുവരെ കുട്ടികൾക്ക് ആറ് അവധിക്കാലങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇടവിട്ടുള്ള അവധികൾ ഒഴിവാക്കി പകരം അധ്യയന വർഷം നേരത്തെ അവസാനിപ്പിക്കുന്നതിൽ അധികൃതർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഒരു വിഭാഗം മാതാപിതാക്കൾ അഭിപ്രായപ്പെടുന്നു.