ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഇന്ന് കോഴിക്കോട്ട് അന്തരിച്ച വ്യവസായ പ്രമുഖൻ ചിത്താരിയിലെ മെട്രോ മുഹമ്മദ് ഹാജി നിർദ്ദനരുടെ ആശാകേന്ദ്രമായിരുന്നുവെന്ന് ലേറ്റസ്റ്റ് മാനേജിംഗ് എഡിറ്റർ അരവിന്ദൻ മാണിക്കോത്ത് പ്രസ്താവനയിൽ പറഞ്ഞു. അഞ്ചു ചോദിച്ച് അദ്ദേഹത്തെ സമീപിക്കുന്ന പാവപ്പെട്ടവർക്കും സംഘടനകൾക്കുമെല്ലാം പത്തു കൊടുത്ത് സ്വയം തൃപ്തിയടയുന്ന പ്രകൃതമായിരുന്നു ഹാജിയുടേത്. മസ്ജിദുകൾക്കും, ക്ഷേത്രങ്ങൾക്കും വിവേചനമില്ലാതെ സഹായങ്ങൾ ചൊരിഞ്ഞ ചുരുക്കം ചില ശ്രദ്ദേയ വ്യക്തിത്വമാണ് മുഹമ്മദ് ഹാജിയുടേത്.
ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം മുൻ നിരയിലായിരുന്നു. നാട്ടിലെ സാമൂഹ്യ സാംസ്കാരിക സംഘടനകളെ എക്കാലവും അദ്ദേഹം കൈയ്യയച്ച് സഹായിച്ചു. കക്ഷി രാഷ്ട്രീയവും ജാതി മത വേർതിരിവുമില്ലാതെ നാട്ടിൽ സേവനം ചെയ്ത ചുരുക്കം ചില അപൂർവ്വ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു മുഹമ്മദ് ഹാജിയെന്ന് അരവിന്ദൻ മാണിക്കോത്ത് പറഞ്ഞു. അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബത്തിനുണ്ടായ തീരാ ദുഖത്തിൽ പങ്കു ചേരുകയാണെന്ന് ലേറ്റസ്റ്റ് പത്രാധിപർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.