മെട്രോ മുഹമ്മദ്ഹാജി പൊതുസമൂഹത്തോടൊപ്പം നിന്നു

കാഞ്ഞങ്ങാട്: പൊതു സമൂഹത്തോടൊപ്പം നിന്ന് നാട്ടിലെ മത സാംസ്കാരിക പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ- കായിക മേഖലകൾക്കും കരുത്തേകിയ ഉന്നത വ്യക്തിത്വമായിരുന്നു അന്തരിച്ച മുസ്ലീം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗവും സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡൻ്റുമായിരുന്ന  മെട്രോ മുഹമ്മദ് ഹാജിയെന്ന് ടി.കെ.കെ. ഫൗണ്ടേഷൻ അഭിപ്രായപ്പെട്ടു. ഫൗണ്ടേഷന്റെ പൊതു പരിപാടികളിലും  പുരസ്ക്കാര സമർപ്പണ ചടങ്ങുകളിലും സജീവ സാന്നിധ്യമായിരുന്നു മെട്രോ മുഹമ്മദ് ഹാജിയെന്ന് ഫൗണ്ടേഷൻ യോഗം അനുസ്മരിച്ചു. ചെയർമാൻ അഡ്വ.സി.കെ.ശ്രീധരൻ അധ്യക്ഷനാ യി. ജനറൽ സെക്രട്ടറി ടി.മുഹമ്മദ് അസ്ലം, ട്രഷറർ എ.വി.രാമകൃഷ്ണൻ, അഡ്വ.എം.സി. ജോസ്, കെ.വേണുഗോപാലൻ നമ്പ്യാർ, ടി.കെ.നാരായണൻ, കാവുങ്കൽ നാരായണൻ എന്നിവർ സംസാരിച്ചു.

Read Previous

ഇ​രു​ണ്ട ഒരു വർഷം

Read Next

മുണ്ടത്തടം ക്വാറിക്കെതിരെ പരിസ്ഥിതി സമിതി