മെട്രോ മുഹമ്മദ് ഹാജി പകരം വെക്കാനാവാത്ത നന്മ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ  സാമൂഹിക സാംസ്കാരിരാഷ്ട്രീയ രംഗത്ത് എളിമയുടെ നിറപുഞ്ചിരിയുമായ തിളങ്ങി നിന്ന വ്യക്തിത്വമായിരുന്ന മെട്രോ മുഹമ്മദ് ഹാജി പാവപ്പെട്ടവരോട് സഹാനുഭൂതിയും അനുകമ്പയും വാരിച്ചൊരിഞ്ഞ മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണം കാഞ്ഞങ്ങാട്ടെ ജനങ്ങൾക്ക് ഉൾക്കൊള്ളനാവുന്നതിനുമപ്പുറമാണെന്ന് ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.മോഹനൻ.

മെട്രോ മുഹമ്മദ് ഹാജി സംഘടനക്ക് കരുത്ത് പകർന്ന മുന്നണി പോരാളി: എസ് വൈ എസ്

കാസർകോട്: മത സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലയിൽ നിറസാന്നിധ്യമായി പ്രവർത്തിച്ചിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ മരണം സംഘടനയ്ക്ക് തീര നഷ്ട മാണ്. സമസ്തയുടെ യുവജന വിഭാഗമായ എസ് വൈ എസി നെ ജില്ലയിൽ സജീവമാക്കുന്നതിൽ അദ്ധേഹം ചെയ്ത സേവനം എന്നും ഓർമ്മിക്കപ്പെടുമെന്നും എസ് വൈ എസ് ജില്ലാ നേതാക്കൾ അനുസ്മരിച്ചു. സമസ്തക്ക് എന്നും കരുത്തായിരുന്ന ഉമറാക്കളിൽ  പ്രമുഖനെയാണ് അദ്ദേഹത്തിനും വിയോഗത്തിലൂടെ നഷ്ട്ടമായിരിക്കുന്നത്, സംഘടനയുടെ ഓരോ പദ്ധതികളിലും അദ്ധേഹത്തിന്റെ  ഇടപ്പെടൽ എന്നും ശ്രദ്ധയമായിരുന്നു. അദ്ദേഹത്തിന്റെ വിടവ് നികത്താനാവാത നഷ്ടമാണെന്നും നേതാകൾ പറഞ്ഞു.

ജില്ലാ നേതാക്കളായ പി.എസ്. ഇബ്രാഹിം ഫൈസി പള്ളങ്കോട്, അബൂബക്കർ സാലുദ് നിസാമി, അബ്ബാസ് ഫൈസി പുത്തിഗെ, ഷരിഫ് ഹാജി പടന്ന, എസ്.പി. സ്വലാഹുദ്ധീൻ, കണ്ണൂർ അബ്ദുല്ല മാസ്റ്റർ, സയ്യിദ് ഹാദി തങ്ങൾ, ഹംസതു സഅദി, അസീസ് അഷ്റഫി പാണത്തൂർ, അഷ്റഫ് മിസ്ബാഹി, യു.സഅദ് ഹാജി, മൊയതിൻ കുഞ്ഞി മൗലവി, ഹംസ ഹാജി പള്ളിപ്പുഴ, തുടങ്ങിയവർ അനുശോചിച്ചു. സുന്നി യുവജന സംഘം സംസ്ഥാന ട്രഷററും ജില്ലാ ട്രഷററുമാ യിരുന്ന മെട്രോ മുഹമ്മദ് ഹാജിക്ക് വേണ്ടി എസ് വൈ എസ് ശാഖ കമ്മിറ്റിയുടെ നേതൃത്തിൽ നാളെ വെള്ളിയാഴ്ച്ച തഹ് ലീൽ സദസ്സും പ്രർത്ഥനയും അനുസ്മരണവും സാമുഹ്യ മാധ്യമങ്ങൾ ഉപയോഗിച്ചും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചും നടത്തണ മെന്ന് എസ് വൈ എസ് ജില്ലാ  ജനറൽ സെക്രട്ടറി അബൂബക്കർ സാലൂദ് നിസാമി അറിയിച്ചു.

സുന്നീ നേതാക്കള്‍ അനുശോചിച്ചു

കാസർകോട് പ്രമുഖ വ്യവസായിയും ദീനീ സംരംഭങ്ങളുടെ സഹകാരിയും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ടുമായ മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, വര്‍ക്കിംഗ് സെക്രട്ടറി എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാദ്ധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ് വൈ എസ് കാഞ്ഞങ്ങാട് സോണ്‍ ഫിനാന്‍സ് സെക്രട്ടറി സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ മാണിക്കോത്ത് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ പേരില്‍ മയ്യത്ത് നിസ്‌കരിക്കാനും പ്രത്യേക പ്രാര്‍ത്ഥന നടത്താനും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

അനുശോചിച്ചു

കാസർകോട്‌: മെട്രൊ മുഹമ്മദ്‌ ഹാജിയുടെ നിര്യാണത്തിൽ എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ പി സതീഷ്‌ചന്ദ്രൻ അനുശോചിച്ചു. സാമൂഹ്യരംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും മാതൃകാപരമാണ്‌ അദ്ദേഹത്തിന്റെ സേവനങ്ങൾ. 

കാഞ്ഞങ്ങാട്: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം, സുന്നി യുവജനസംഘം ട്രഷറർ, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട്, സുപ്രഭാതം ദിനപത്രം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യണത്തിൽ  കേരള സ്റ്റേറ്റ് സെയിൽസ്മാൻ അസോസിയേഷൻ സ്റ്റേറ്റ് ജനറൽ സെക്രട്ടറി, ആസിഫ് അലി പാടലടുക്ക അനുശോചിച്ചു.

വിടപറഞ്ഞത് അതിരില്ലാത്ത കാരുണ്യത്തിന്റെ ഉടമ: പ്രസ്‌ഫോറം

കാഞ്ഞങ്ങാട്: അതിരില്ലാത്ത കാരുണ്യപ്രവർത്തനത്തിന്റെ ഉടമയാണ് മെട്രോമുഹമ്മദ് ഹാജിയെന്ന് കാഞ്ഞങ്ങാട് പ്രസ്‌ഫോറം അനുസ്മരിച്ചു. ഈ ജില്ലയിൽ മാത്രമല്ല, കേരളത്തിലേയും കർണ്ണാടകത്തിലേയും എത്രയോ ആളുകളുടെ കഷ്ടപ്പാടിന് അറുതിവരുത്തിയ പൊതുപ്രവർത്ത കൻ. വീടുകൾ എടുത്തുകൊടുത്തും പെൺകുട്ടികളുടെ കല്ല്യാണ ചിലവ് ഏറ്റെടുത്തും രോഗികളുടെ കണ്ണീരൊപ്പിയും മെട്രോ ഹാജി നടത്തിയ  കാരുണ്യ പ്രവർത്തനം പുതിയ തലമുറക്കും പഴയ തലമുറയ്ക്കും മാതൃകയാണ്.കാഞ്ഞങ്ങാട് പ്രസ്‌ഫോറമായും ഇവിടുത്ത മാധ്യമപ്രവർത്തകരുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. ഈ ബന്ധം അന്നും ഇന്നും കൃത്യമായ അളവിൽ കാത്തു സൂക്ഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞുവെന്നും പ്രസ്‌ഫോറം പ്രസിഡന്റ്  ഇ.വി. ജയകൃഷ്ണൻ,സെക്രട്ടറി ടി.കെ.നാരായണൻ എന്നിവരും നിർവാഹക സമിതി അംഗങ്ങളും അനുശോചന കുറിപ്പിൽ പറഞ്ഞു.

അനുശോചിച്ചു

കാഞ്ഞങ്ങാട്: വ്യവസായ പ്രമുഖനും സാമൂഹ്യ രാഷ്ട്രീയ സംസ്ക്കാരിക മണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യവുമായിരുന്ന  മുസ്ലീം ലീഗ് നേതാവ് മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു. ഡി.വി.ബാലകൃഷ്ണൻ, എൻ.കെ രത്നാകരൻ ,കെ .പി മോഹനൻ, വി.വി.സുധാകരൻ, പത്മരാജൻ ഐങ്ങോത്ത് തുടങ്ങിയവർ സംസാരിച്ചു.

LatestDaily

Read Previous

മാവേലി മലബാര്‍ ട്രെയിനുകള്‍ കാസർകോട്ട് വരെ ഓടും

Read Next

മെട്രോ മുഹമ്മദ് ഹാജിക്ക് വേണ്ടി വീടുകളില്‍ പ്രാര്‍ത്ഥിക്കണം: സമസ്ത ബഹ്റൈന്‍