മെട്രോ മുഹമ്മദ് ഹാജിക്ക് വേണ്ടി കാന്തപുരം പ്രാർത്ഥിച്ചു

കാഞ്ഞങ്ങാട്: വ്യവസായിയും, കാരുണ്യ പ്രവർത്തകനും, മുസ്്ലീം ലീഗ് നേതാവുമായ മെട്രോ മുഹമ്മദ്ഹാജിയുടെ രോഗ സൗഖ്യത്തിനായി കാന്തപുരം ഏ.പി. അബൂബക്കർ മുസ്്ലീയാരുടെ പ്രാർത്ഥന. രോഗ ബാധിതനായി ചികിത്സയിൽക്കഴിയുന്ന മെട്രോ മുഹമ്മദ്ഹാജിയുടെ രോഗം ഭേദമാകാനാണ് ആത്മീയാചാര്യനും, സുന്നിവിഭാഗം നേതാവുമായ കാന്തപുരം ഏ.പി. അബൂബക്കർ മുസ്്ലീയാർ ദുആ ഇരന്നത്. കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മെട്രോ മുഹമ്മദ്ഹാജിയെ വിദഗ്ദ ചികിത്സാർത്ഥം കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Read Previous

വീരേന്ദ്രകുമാർ അനുഗ്രഹീതനായ നേതാവ്: ഏ.വി. രാമകൃഷ്ണൻ

Read Next

കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന ശരണ്യയുടെ കാമുകന് ഓൺലൈൻ ജാമ്യം