മെട്രോ മുഹമ്മദ് ഹാജിയെ അമേരിക്കയിൽ കൊണ്ടുപോകും

കാഞ്ഞങ്ങാട്: അർബുദ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് കോഴിക്കോട് മുക്കം മൈത്ര ആശുപത്രിയിൽ   ചികിത്സയിൽ കഴിയുന്ന വ്യാപാര പ്രമുഖൻ മെട്രോ മുഹമ്മദ് ഹാജിയെ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് കൊണ്ടുപോകും. അമേരിക്കയിലെ ഹൂസ്റ്റൺ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹാജിയെ പ്രവേശിപ്പിക്കാനാണ് ആലോചന. കറുത്ത വർഗ്ഗക്കാരനെ ഡൊണാൾഡ് ട്രമ്പിന്റെ പോലീസ് റോഡിലിട്ട് കഴുത്തിന് മുട്ടുമുറുക്കി പരസ്യമായി കൊലപ്പെടുത്തിയ സംഭവത്തിൽ അമേരിക്കയാകെ പടർന്നു പിടിച്ച കറുത്ത വർഗ്ഗക്കാരുടെ പ്രക്ഷോഭവും, കോവിഡ് രോഗത്തിന്റെ വ്യാപനവും മൂലം അമേരിക്കയിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങളൊന്നും പറക്കുന്നില്ല. സ്ഥിതി അൽപ്പം ശാന്തമാവുകയും, അടച്ചിട്ട അമേരിക്കയുടെ ആകാശം തുറക്കുകയും ചെയ്താലുടൻ മുഹമ്മദ്ഹാജിയെ അമേരിക്കയിലേക്ക് കൊണ്ടുപോകാനുള്ള തിരക്കിട്ട ആലോചനകൾ നടന്നു വരികയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചികിത്സ തേടിയ ലോകത്തിലെ ഒന്നാംകിട ആശുപത്രിയാണ് ഹൂസ്റ്റൺ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്. ആരംഭത്തിൽ തന്നെ കണ്ടു പിടിച്ച് ചികിത്സ തേടിയതിനാൽ കൊടിയേരി സുഖം പ്രാപിച്ചു വരികയാണ്. കരളിൽ ജലാംശം കൂടിയതിനുള്ള ചികിത്സാർത്ഥം മുഹമ്മദ്ഹാജി കോഴിക്കോട്ടെ മൈത്ര ആശുപത്രിയിലാണ് ഇപ്പോഴുള്ളത്.

LatestDaily

Read Previous

റഫിയാത്തിന്റെ മൃതദേഹം കാണാൻ ഭർത്താവ് വന്നില്ല

Read Next

മാതാപിതാക്കൾ വേർപിരിയുന്നു പെൺകുട്ടി തൂങ്ങി മരിച്ചു