പാണക്കാട് കുടുംബം മെട്രോ മുഹമ്മദ് ഹാജിക്ക് വേണ്ടി പ്രാർത്ഥിച്ചില്ല

METRO MUHAMMED HAJI

കാഞ്ഞങ്ങാട്: കോഴിക്കോട് മുക്കത്തെ എംവിആർ കാൻസർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കാഞ്ഞങ്ങാട് സംയുക്ത മുസ്്ലീം ജമാഅത്ത് ട്രഷററും ഗൾഫ് വ്യാപാരിയുമായ കാഞ്ഞങ്ങാട്ടെ മെട്രോ മുഹമ്മദ് ഹാജിക്ക് 69, വേണ്ടി പാണക്കാട് കുടുംബം ഇന്നുവരെ പ്രാർത്ഥിച്ചില്ല.

തൽസമയം, കാഞ്ഞങ്ങാട് ഖാസി ജിഫ്്രി മുത്തുക്കോയ തങ്ങളും, കാന്തപുരം ഏ.പി. അബൂബക്കർ മുസ്്ല്യാരും സംസ്ഥാന മുസ്്ലീം ജമാഅത്ത് ജനറൽ സെക്രട്ടറി ബദറുസാദത്ത് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങളും യഥാസമയം പ്രാർത്ഥനകൾ നടത്തിയിട്ടുണ്ട്.

മുസ്്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അടക്കമുള്ള നിരവധി തങ്ങൻമാർ ഉൾപ്പെടുന്ന സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന ട്രഷററാണ് മെട്രോ മുഹമ്മദ്ഹാജി.  രണ്ടാഴ്ചയായി ഹാജി അസുഖബാധിതനായി കോഴിക്കോട്ട് ചികിത്സയിലാണ്.

മെട്രോ മുഹമ്മദ്ഹാജിക്ക് വേണ്ടി കാന്തപുരവും, ഖലീൽ  ബുഖാരി തങ്ങളും, ഖാസി ജിഫ്്രി മുത്തുക്കോയയും പ്രാർത്ഥന നടത്തിയപ്പോൾ, മുഹമ്മദ്ഹാജി അന്നും ഇന്നും ആളും അർത്ഥവും കൊണ്ട് പ്രതിനിധീകരിക്കുന്ന സുന്നി പ്രസ്ഥാനം  അദ്ദേഹത്തിന്റെ  ആയുരാരോഗ്യത്തിന് പ്രാർത്ഥന നടത്താതിരുന്നത് ഹാജിയെ ഇഷ്ടപ്പെടുന്ന ജനങ്ങളിലും മുസ്്ലീം ലീഗിലും കടുത്ത പ്രതിഷേധം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്.

അസുഖബാധിതനായി കഴിയുന്ന ഒരു മനുഷ്യന്റെ രോഗനിർമ്മാർജനത്തിന്  വേണ്ടിയുള്ള പ്രാർത്ഥനയും പ്രാർത്ഥനാ ആവശ്യവും ഇസ്്ലാമിൽ ഏറെ പ്രധാനപ്പെട്ടതാണ്.

Read Previous

യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ വില്ലനും വില്ലത്തിയും

Read Next

ശിൽപ്പ കാസർകോട് പോലീസ് മേധാവി