ജീവകാരുണ്യത്തിന്റെ നീരുറവ നിലച്ചു : കെസെഫ്

കാസർകോട്: ഉത്തര മലബാറിന്റെ സാമൂഹ്യ -സാംസ്‌കാരിക -രാഷ്ട്രീയ  രംഗത്ത്  എന്നും സജീവ സാന്നിധ്യമായി പ്രവർത്തിച്ചിരുന്ന  മെട്രോ മുഹമ്മദ് ഹാജിയുടെ വിയോഗം വലിയ ശൂന്യതയാണ്   സൃഷ്ടിച്ചിരിക്കു ന്നത്‌. മികച്ച സംഘാടകനായ അദ്ദേഹം  നിരവധി സംഘടനകളിലും കൂട്ടായ്മകളിലും നേതൃനിരയിലാണ്   പ്രവർത്തിച്ചിരുന്നത്. ഒരു നല്ല  സംരഭകൻ കൂടിയായ അദ്ദേഹത്തിന്  അനേകം  വാണിജ്യ വ്യവസായ സംരംഭങ്ങൾ സ്ഥാപിക്കാനും വിജയിപ്പിക്കാനും സാധി ച്ചു.    വിഷമവും ദുഖവും അനുഭവിക്കുന്ന ജനങ്ങളുടെ   ആശ്രയമായി അദ്ദേഹം പ്രവർത്തിച്ചു. എളിമയുള്ള ഇടപെടലുകളും നിസ്വാർത്ഥമായ സേവനവും ജനഹൃദയങ്ങളിൽ അദ്ദേഹത്തിന് സ്ഥാനം നേടിക്കൊടുത്തു.

നാട്ടുകാരുടെ നയനങ്ങളിൽ കണ്ട നനവും അവർക്കുണ്ടായ നടുക്കവും, നന്മകൾ നിറഞ്ഞ അദ്ദേഹത്തിന്റെ  ജീവിതത്തിലുണ്ടായ സ്വാധീനവും ബഹുമാനവുമാണ് പ്രകടിപ്പിച്ചത്. അദ്ദേഹത്തിന്റെ  വിയോഗത്തിൽ കെസെഫ് ചെയർമാൻ ബി.ഏ.മഹമൂദ്, സെക്രട്ടറി ജനറൽ മാധവൻ അണിഞ്ഞ, ട്രഷറർ, അമീർ കല്ലട്ര എന്നിവർ അനുശോചനം രേഖപ്പെടുത്തുന്നു. അനുഗ്രഹീതമായ ഒരു പരലോക ജീവിതം അദ്ദേഹത്തിനുണ്ടാവട്ടെ എന്ന് കെസഫ് ഭാരവാഹികൾ പ്രാർത്ഥിച്ചു.

LatestDaily

Read Previous

മത സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞ് നിന്ന വ്യക്തിത്വം: കെ.എം സി സി

Read Next

നോർത്ത് ചിത്താരി ജമാഅത്ത് അനുശോചിച്ചു