മെട്രോ മുഹമ്മദ് ഹാജി : ഖബറടക്കം രാത്രിയിൽ

കാഞ്ഞങ്ങാട്: കോഴിക്കോട് മൈത്ര ആശുപത്രിയിൽ അന്തരിച്ച  ചിത്താരി മെട്രോ മുഹമ്മദ് ഹാജിയുടെ മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ നോർത്ത് ചിത്താരിയിലെ വസതിയിലെത്തും. ഖബറടക്കം  ഇന്ന് രാത്രി  നോർത്ത് ചിത്താരി ജുമാമസ്ജിദ് ഖബർ സ്ഥാനിൽ നടത്തും. കോഴിക്കോട്ട് നിന്ന് അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷം മുസ്ലിം ലീഗ്  സംസ്ഥാന പ്രസിഡണ്ട്  പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ   നേതൃത്വത്തിൽ പ്രാർത്ഥന നടത്തിയ ശേഷമാണ് മൃതദേഹം കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവരുന്നത്.  മുസ്ലിം  ലീഗിന്റെ സമുന്നത നേതാക്കളും മുഹമ്മദ് ഹാജിയുടെ  കുടുംബാംഗങ്ങളും  കോഴിക്കോട്ടുണ്ട്.

Read Previous

മെട്രോ മുഹമ്മദ് ഹാജി അന്തരിച്ചു

Read Next

മുഹമ്മദ് ഹാജി ആശാ കേന്ദ്രം