മെട്രോ മുഹമ്മദ് ഹാജിയെ അനുസ്മരിച്ച് സൗത്ത് ചിത്താരി

കാഞ്ഞങ്ങാട് : രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനം കൊണ്ട് ഓരോ ഹൃദയത്തിലേക്കും നന്മകൾ മാത്രം പകർന്നു തന്ന് എന്നും ഓർമ്മിക്കാൻ മനസ്സിൽ ഒരായിരം മഹനീയ കർമ്മങ്ങൾ നൽകിയ പ്രിയ നേതാവായിരുന്നു മെട്രോ മുഹമ്മദ് ഹാജിയെന്നും കരുണയുടെയും കരുതലിന്റെയും ആ കൃപാ ഹസ്തം  ഓർമയിലെ നോവുകളായി മാറിയിക്കുകയാണെന്നും സൗത്ത് ചിത്താരിയിൽ നടന്ന  മെട്രോ മുഹമ്മദ് ഹാജി അനുസ്മരണ പ്രാർത്ഥനാ സദസിൽ സംസാരിച്ചവർ പറഞ്ഞു . സൗത്ത് ചിത്താരി മുസ്‌ലിം ലീഗ് സംഘടിപ്പിച്ച മെട്രോ മുഹമ്മദ് ഹാജി അനുസ്മരണവും പ്രാർത്ഥനാ സദസ്സും വൺഫോർ അബ്ദുൽ റഹിമാൻ ഉദ്ഘാടനം ചെയ്തു. ഹാഫിള് റഫീക്ക് ഫൈസി പ്രാർത്ഥന സദസ്സിന് നേതൃത്വം നൽകി.സി.കെ.അസീസ് അധ്യക്ഷത വഹിച്ചു എ.പി.ഉമർ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി സി.എം.കാദർ ഹാജി,ബഷീർ വെള്ളിക്കോത്ത്,എ.ഹമീദ് ഹാജി,കെ.യു.ദാവൂദ്,കൊവ്വൽ അബ്ദുൽ റഹിമാൻ,ഇബ്‌റാഹീം പാലാട്ട്,സലിം ബാരിക്കാട്,ജംഷീദ് കുന്നുമ്മൽ,അഹമ്മദ് വൺഫോർ,ഷംസു മാട്ടുമ്മൽ,പി.കെ.അബ്ദുല്ല ഹാജി,ബഷീർ ചിത്താരി,തൊട്ടിയിൽ മുഹമ്മദ് കുഞ്ഞി,ഇർഷാദ് സി.കെ,സമീൽ റൈറ്റർ,അബ്ദുൽ റഹിമാൻ സി.കെ,ഉമർ തായൽ,റിയാസ് തായൽ,ഉസാം മുബാറക്ക് തുടങ്ങിയവർ സംസാരിച്ചു. അബൂബക്കർ ഖാജാ സ്വാഗതം പറഞ്ഞു.

LatestDaily

Read Previous

സിപി എം ആഹ്വാനപ്രകാരം ജില്ലയിൽ ഒരുങ്ങുന്നത് കൃഷി വിപ്ലവം

Read Next

കോവിഡ്: കേരളം പ്ലാൻ സിയിൽ