മെട്രോ മുഹമ്മദ് ഹാജി യഥാർത്ഥ മതേതര ജനാധിപത്യ വാദി: രാജ് മോഹന്‍ ഉണ്ണിത്താന്‍

കാഞ്ഞങ്ങാട്: കക്ഷി രാഷ്ട്രീയതിനതീതമായി എല്ലാവരുടെയും സ്നേഹാദരവുകൾ ഏറ്റുവാങ്ങിയ മെട്രോ മുഹമ്മദ് ഹാജി മതവിശ്വാസത്തിൽ ഉറച്ചു നിന്ന യഥാർത്ഥ മതേതര – ജനാധിപത്യ വിശ്വാസിയായിരുന്നുവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച മെട്രോ മുഹമ്മദ് ഹാജി അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താനുമായി അദ്ദേഹത്തിനുണ്ടായിരുന്നത് ആത്മീയ ബന്ധമായിരുന്നു. നിഷ്‌കളങ്കതയും നിസ്വാര്‍ത്ഥതയും ചേര്‍ന്ന ജീവിതമായിരുന്നു മെട്രോയ്ക്കുണ്ടായിരുന്നത്. അഞ്ച് പതിറ്റാണ്ടിന്റെ സംശുദ്ധമായ രാഷ്ട്രീയ സാമൂഹിക ജീവിതമായിരുന്നു മെട്രോയുടേത്. ഒരുപാട് മനുഷ്യരുടെ ജീവിതത്തില്‍ കാരുണ്യമായിത്തീരാന്‍ മെട്രോ മുഹമ്മദ് ഹാജിക്ക് സാധിച്ചിരുന്നുവെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. മണ്ഡലം ജന.സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുറഹ്മാന്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എം.പി ജാഫര്‍ അധ്യക്ഷത വഹിച്ചു.

യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ സുബൈര്‍,  അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരന്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ.സി.കെ ശ്രീധരന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ അഡ്വ.രാജ് മോഹന്‍ സിപിഎം, ബങ്കളം കുഞ്ഞികൃഷ്ണന്‍ സിപിഐ, ഏ. വേലായുധന്‍ ബിജെപി, കുര്യാക്കോസ് പ്ലാപറമ്പില്‍ കേരളാ കോൺഗ്രസ്, ഏ.വി രാമകൃഷ്ണന്‍ എൽ.ജെ.ഡി, കെ മുഹമ്മദ് കുഞ്ഞി മുസ്ലിംലീഗ്, പി.വി രാജു, ബില്‍ ടെക്ക് അബ്ദുല്ല ഐഎൽഎൻ, ഡോ.ഖാദര്‍ മാങ്ങാട്, വി.വി തമ്പാന്‍, കൂക്കൂര്‍ ബാലകൃഷ്ണന്‍,ബഷീര്‍ വെള്ളിക്കോത്ത്, എ ഹമീദ് ഹാജി, ബഷീര്‍ ആറങ്ങാടി, ഗോകുല്‍ദാസ് കാമ്മത്ത്, പി.കെ അഹമ്മദ്, കെ.ഇ.എ ബക്കര്‍, നഗരസഭ കൗണ്‍സിലര്‍ ടി.കെ സുമയ്യ, സി മുഹമ്മദ് കുഞ്ഞി, ആബിദ് ആറങ്ങാടി,  നാസര്‍, അഡ്വ.എന്‍.എ ഖാലിദ്, എന്നിവര്‍ സംസാ രിച്ചു. മണ്ഡലം ലീഗ് ജനറൽ സിക്രട്ടറി വൺ ഫോർ അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു.

LatestDaily

Read Previous

കോവിഡും പൊതുവിദ്യാഭ്യാസവും

Read Next

പള്ളികൾ തുറന്ന് നമസ്ക്കാരം നിർവ്വഹിക്കണം: സമസ്ത