മെട്രോ മുഹമ്മദ് ഹാജിയുടെ നില ഗുരുതരം

കോഴിക്കോട്: മൈത്ര സൂപ്പർ സ്പെഷ്യാലിറ്റി  ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കാഞ്ഞങ്ങാട്ടെ മെട്രോ മുഹമ്മദ് ഹാജിയുടെ നില ഗുരുതരം. ഇന്നലെ മുതൽ അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലാണ്. മരുന്നുകളുടെ പ്രതികരണം ഏറെ മന്ദഗതിയിലാണ്. മുഹമ്മദ് ഹാജിയുടെ ഉറ്റവരും മക്കൾ എല്ലാവരും ആശുപത്രിയിലെത്തിയിട്ടുണ്ട്. ഭര്യ എം. സുഹ്റ ആശുപത്രിക്കടുത്ത് തന്നെ ഹോട്ടൽ മുറിയിൽ താമസിക്കുന്നുണ്ട്. സന്ദർശകർ ആരേയും കാണാൻ അനുവദിക്കുന്നില്ല.

Read Previous

പോലീസുദ്യോഗസ്ഥർ മുഴുവൻ 8-ന് ചുമതലയേൽക്കണം

Read Next

സാനിയ: സഹോദരൻ മൊഴി നൽകി