ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മുംബൈ: മഹാരാഷ്ട്ര വനമേഖലയിലെ ആരെ കോളനിയിൽ സർക്കാരിന്റെ നിർദിഷ്ട മെട്രോ -3 കാർ പദ്ധതി കാട്ടിലെ പുള്ളിപ്പുലികൾക്ക് മാത്രമല്ല, മറ്റ് ഇനം പക്ഷികൾക്കും ജന്തുജാലങ്ങൾക്കും ഭീഷണിയാണെന്ന് പരിസ്ഥിതി പ്രവർത്തകർ.
1800 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ആരെ വനം നഗരത്തിന്‍റെ പച്ച ശ്വാസകോശം എന്നാണറിയപ്പെടുന്നത്. പുള്ളിപ്പുലികളെ കൂടാതെ നിരവധി ഇനം മൃഗങ്ങളും ഇവിടെ കാണപ്പെടുന്നു. സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിനടുത്തുള്ള സബർബൻ ഗൊരെഗാവിലാണ് ആരെ വനം സ്ഥിതി ചെയ്യുന്നത്.
ചിത്രശലഭങ്ങൾ, പക്ഷികൾ, ഉഭയജീവികൾ, സസ്തനികൾ എന്നിവയ്ക്ക് പുറമെ, പുതുതായി കണ്ടെത്തിയ വിവിധ ഇനം തേളുകളും ചിലന്തികളും വനത്തിൽ ഉണ്ട്. അതിനാൽ ആരെ വനം ഒരു ബയോടോപ്പ് എന്നാണറിയപ്പെടുന്നത്.