ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. കോവളം കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എം.കെ സ്റ്റാലിൻ.
കേരളവും തമിഴ്നാടുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളെക്കുറിച്ച് ഇരുവരും ആശയവിനിമയം നടത്തി. ഇക്കാര്യം ഇരു സംസ്ഥാനങ്ങളുടേയും ചീഫ് സെക്രട്ടറിമാർ ചർച്ച നടത്തിയ ശേഷം വിഷയം മുഖ്യമന്ത്രി തലത്തിൽ ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരളത്തിലെ ഐടി അധിഷ്ഠിത വികസനത്തെ തമിഴ്നാട് ഐടി മന്ത്രി മനോ തങ്കരാജ് അഭിനന്ദിച്ചു. ഡിജിറ്റൽ സർവകലാശാല, വിദ്യാഭ്യാസം എന്നീ മേഖലകളിലെ വികസന പ്രവർത്തനങ്ങൾ പഠിക്കാൻ ഉന്നതതല സംഘത്തെ കേരളത്തിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനാവശ്യമായ പിന്തുണയും അദ്ദേഹം അഭ്യർത്ഥിച്ചു.