ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്റീനയുടെ ജഴ്‌സി അവതരിപ്പിച്ച് മെസ്സി

ഖത്തര്‍: ഖത്തർ ലോകകപ്പിനുള്ള അർജന്‍റീനയുടെ ഹോം കിറ്റ് അവതരിപ്പിച്ചു. വെള്ളയും ആകാശ നീലയും നിറത്തിലുള്ള ജേഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത് അഡിഡാസാണ്. മെസിയും എയ്ഞ്ചൽ ഡി മരിയയും പുതിയ ജഴ്സി അണിഞ്ഞുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ജിയോ ലോ സെൽസോ, ജൂലിയൻ അൽവാരെസ്, മാറ്റിയാസ് സോൾ എന്നിവരും ജേഴ്സിയുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

അന്താരാഷ്ട്ര ഫുട്ബോളിലെ ഏറ്റവും വലിയ മത്സരത്തിൽ വിജയിക്കാനുള്ള ലയണൽ മെസ്സിയുടെ അഞ്ചാമത്തെ അവസരമാണ് ഖത്തർ ഷോപീസ്.

Read Previous

സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ ഭാര്യ അന്തരിച്ചു

Read Next

5ജി പോരിന് അദാനിയും