മേപ്പടിയാന്‍ താഷ്‌കെന്റ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദർശിപ്പിക്കും

താഷ്‌കെന്റ് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മലയാള ചിത്രം മേപ്പടിയാൻ ഇന്ത്യൻ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി മുകുന്ദനാണ് മേപ്പടിയൻ എന്ന ചിത്രത്തിന്റെ നായകനും നിർമ്മാതാവും. രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് വിഷ്ണു മോഹൻ ആണ്.

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ മത്സര വിഭാഗത്തിൽ മേപ്പടിയാൻ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി. 100 ലധികം ചിത്രങ്ങളാണ് മത്സര വിഭാഗത്തിലുണ്ടായിരുന്നത്. മേളയുടെ സമാപനച്ചടങ്ങിൽ ചിത്രത്തിന്‍റെ നിർമ്മാതാവ് ഉണ്ണി മുകുന്ദന് ബെംഗളൂരു ഗവർണർ തവാര്‍ ചന്ദ് ഗെഹ്ലോട്ട് പുരസ്കാരം സമ്മാനിച്ചു. മാർച്ച് മൂന്നിന് ആരംഭിച്ച ചലച്ചിത്ര മേള മാർച്ച് 10ന് അവസാനിച്ചു. 2020, 2021 വർഷങ്ങളിൽ റിലീസ് ചെയ്ത ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്.

Read Previous

‘ആരുമില്ലെങ്കില്‍ മോദിക്കെതിരെ ഒറ്റയ്ക്ക് പോരാടും’

Read Next

സോണിയ ഗാന്ധി രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി