പതിനാലുകാരി വിദ്യാർത്ഥിനിയെ ഗർഭിണിയാക്കിയ 21 കാരൻ അറസ്റ്റിൽ

മേൽപ്പറമ്പ് : പതിനാലുകാരിയായ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ ഇരുപത്തിയൊന്നുകാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാൽ പറമ്പയിലെ രതീഷിനെയാണ് 21, ചിറ്റാരിക്കാൽ എസ്ഐ, കെ. പ്രശാന്ത് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. മേൽപ്പറമ്പിന് സമീപത്തെ സ്കൂളിൽ പഠിക്കുന്ന പറമ്പ സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയിൽ മേൽപ്പറമ്പ് പോലീസ് റജിസ്റ്റർ ചെയ്ത കേസ്, ചിറ്റാരിക്കാൽ പോലീസിന് കൈമാറിയതിന് പിന്നാലെയാണ് പ്രതി അറസ്റ്റിലായത്. 5 മാസം ഗർഭിണിയായ പെൺകുട്ടി, വിവരം അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ പീഡന വിവരം പുറത്തുവരികയായിരുന്നു. പോക്സോ, ബലാത്സംഗമുൾപ്പടെ കുറ്റം ചുമത്തിയാണ് രതീഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

Read Previous

റെയിൽവെ അവഗണന

Read Next

സ്വർണ്ണപ്പാത്രം കൊണ്ട് മൂടിയാലും സത്യം പുറത്തുവരും