ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മേൽപ്പറമ്പ : മലഞ്ചരക്ക് കടയുടെ ഷട്ടർ മുറിച്ച് 2,60,000 രൂപയുടെ കുരുമുളക് കവർച്ച ചെയ്തു. ചട്ടഞ്ചാൽ 55–ാം മൈയിലിൽ ഇന്നലെ രാത്രിയാണ് കവർച്ച. ബ്ലേഡുപയോഗിച്ച് ഷട്ടർ മുറിച്ചു മാറ്റിയശേഷം കവർച്ചക്കാർ കടയ്ക്കകത്ത് കയറി 13 ചാക്കുകളിൽ സൂക്ഷിച്ചിരുന്ന കുരുമുളക് കവർച്ച ചെയ്യുകയായിരുന്നു. ചെർക്കള പൊടിപ്പളത്തെ അബ്ദുള്ളക്കുഞ്ഞി എന്ന ലത്തീഫ് ബെനൂരിന്റെയും, കോളിയടുക്കം നിസാറിന്റെയും ഉടമസ്ഥതയിലുള്ള പൊയിനാച്ചി ട്രേഡേഴ്സിലാണ് കവർച്ച നടന്നത്.
രാത്രി പതിവു പോലെ കടയടച്ച് മടങ്ങിയതാണ് ഉടമകൾ. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി കാണുന്നത്.മേൽപ്പറമ്പ് എസ്ഐ, പത്മനാഭന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. വിരലടയാള വിദഗ്ധരെത്തി തെളിവ് ശേഖരിച്ചു. പോലീസ് നായയെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. കടയ്ക്കകത്ത് തേങ്ങ, അടക്കയുൾപ്പടെയുള്ള നാണ്യവിളകളുണ്ടായിരുന്നുവെങ്കിലും കുരുമുളക് മാത്രമാണ് മോഷണം പോയത്. രണ്ട് വർഷം മുമ്പ് ഇതേ കടയിൽ കവർച്ച നടന്നിരുന്നു. മൂന്നേ കാൽ ലക്ഷം രൂപ വില വരുന്ന 25 ചാക്ക് അടക്ക 2018–ൽ മോഷണം പോയിരുന്നു. വിദ്യാനഗർ പോലീസ് കേസ്സെടുത്തതല്ലാതെ രണ്ട് വർഷം കഴിഞ്ഞിട്ടും കവർച്ചാ കേസിൽ പ്രതികളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.