പോലീസ് തിരച്ചിലിൽ പുഴയിൽ മറ്റൊരു മൃതദേഹം കണ്ടെത്തി

മേൽപ്പറമ്പ: കാസർകോട് നെല്ലിക്കുന്ന് കടലിൽച്ചാടിയ പോക്സോ കേസ്സ് പ്രതി മഹേഷിന് വേണ്ടിയുളള ഊർജ്ജിതമായ തിരച്ചിലിനിടയിൽ ഇന്ന് രാവിലെ കോളിയടുക്കം കോണത്തുമൂലയിലെ   48കാരൻ രവിചന്ദ്രന്റെ മൃതദേഹം ഇന്ന് രാവിലെ തെക്കിൽ പുഴയിൽകണ്ടെത്തി.

തെക്കിൽ തൂക്കുപാലത്തിന് സമീപം പുഴയിലാണ് രവി ചന്ദ്രന്റെ  മൃതദേഹം കണ്ടെത്തിയത്.  മൃതദേഹം മേൽപ്പറമ്പ് ഐപി, ബെന്നിലാൽ, എസ്ഐ, പദ്മനാഭൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ   കരയ്ക്കെടുത്ത്   കാസർകോട് താലൂക്കാശുപത്രിയിലെത്തിച്ചു.

മരണപ്പെട്ട കോളിയടുക്കം രവി ചന്ദ്രനെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇദ്ദേഹം എപ്പോഴാണ് പുഴയിൽ വീണതെന്നതിനെക്കുറിച്ചും യാതൊരു വിവരവുമില്ല.

Read Previous

ലൈംഗീകപീഡനം: മഹല്ല് നിലപാടുകൾക്കെതിരെ അഭിഭാഷകന്റെ ഫേസ്ബുക്ക് കുറിപ്പ്

Read Next

പടന്നക്കാട്ട് കോവിഡ് ബാധിച്ച സ്ത്രീ മരിച്ചു