പതിനാലുകാരിയെ ഉടുമുണ്ട് പൊക്കി കാണിച്ച യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് : പതിനാലുകാരിയെ പെൺകുട്ടിക്ക് ഉടുമുണ്ട് പൊക്കി കാണിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മേൽപ്പറമ്പ് കളനാട് സ്വദേശിയായ പെയിന്റിംഗ് തൊഴിലാളി വിജയനെയാണ് 43, മേൽപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസ് അറസ്റ്റ് ചെയ്തത്. വീടിന്റെ സിറ്റൗട്ടിലിരുന്ന് പഠിക്കുകയായിരുന്ന പെൺകുട്ടിക്ക് നേരെയാണ് വിജയൻ ഉടുത്തിരുന്ന ലുങ്കി പൊക്കി ലൈംഗീക ചേഷ്ടകൾ കാണിച്ചത്. പ്രതി സ്ഥിരമായി ലൈംഗീക ചേഷ്ടകൾ കാണിക്കുന്നുവെന്ന് പെൺകുട്ടി ജില്ലാ ചൈൽഡ് ലൈനിൽ പരാതി അറിയിക്കുകയായിരുന്നു.

ചൈൽഡ് ലൈൻ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്ത മേൽപ്പറമ്പ് പോലീസ് കേസ്സെടുക്കുകയായിരുന്നു. വസ്ത്രം പൊക്കി കാണിച്ച് സ്ത്രീകളോട് ലൈംഗീക ചേഷ്ടകൾ കാണിച്ചതിനും സ്ത്രീകൾക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ സ്ഥിരമായി പെരുമാറിയതിനും ഇന്ത്യൻ ശിക്ഷാ നിയമം 354–ാം വകുപ്പ് പ്രകാരവും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗീക ചേഷ്ടകൾ കാണിച്ചതിന് പോക്സോ നിയമപ്രകാരവുമാണ് വിജയനെതിരെ കേസ്സെടുത്തത്. ഇന്നലെ വൈകിട്ട് പിടിയിലായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിജയനെ റിമാന്റ് ചെയ്ത് ജയിലിലേക്കയച്ചു.

Read Previous

കർണ്ണാടക നിർമ്മിത വിദേശ മദ്യം പിടികൂടി

Read Next

വഖഫ് ബോർഡ് പ്രവർത്തനം താളം തെറ്റി, സമുദായ നേതൃത്വം ഇടപെടണമെന്ന് വഖഫ് ബോർഡ് അംഗങ്ങൾ