രാജിക്ക് പിന്നാലെ കൂടിക്കാഴ്ച; വീണ്ടും പാര്‍ട്ടിയിലേക്കെന്ന് യുപി മന്ത്രി

ലഖ്‌നൗ: ദളിതനായതിന്‍റെ പേരിൽ തന്നെ മാറ്റിനിർത്തുന്നുവെന്ന് ആരോപിച്ച് യോഗി മന്ത്രിസഭയിൽ നിന്ന് രാജിവച്ച മന്ത്രി യോഗിക്കൊപ്പം തുടരുമെന്ന് റിപ്പോർട്ടുകൾ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം ഉണ്ടായത്.

ജാതിയുടെ പേരിൽ തന്നെ മാറ്റിനിർത്തുന്നുവെന്ന് ആരോപിച്ച് ജലവിഭവ വകുപ്പ് മന്ത്രി ദിനേശ് ഖാതിക്കാണ് രാജിവെച്ചത്.

യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയിൽ തന്‍റെ എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്തതായും പരിഹാരം കാണാമെന്ന് ഉറപ്പ് നൽകിയതായും ഖാതിക് പറഞ്ഞു. യുപി ജലവിഭവ വകുപ്പ് മന്ത്രിയായി അദ്ദേഹം തുടരുമെന്നാണ് റിപ്പോർട്ടുകൾ.

Read Previous

ഏഷ്യാ കപ്പ് യുഎഇയിൽ നടത്തും

Read Next

മൂസവാല കൊലപാതകം; പ്രതികൾ പാക്കിസ്ഥാനിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നു