ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മീനാക്ഷിയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. മീനാക്ഷിയുടെ ചിത്രങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും മീനാക്ഷിയുടെ വിശേഷങ്ങള്‍ ആരാധകര്‍ വൈറലാക്കി മാറ്റാറുണ്ട്. ദിലീപിന്റെയും മഞ്ജുവിന്റെയും മകളാണ് മീനാക്ഷി.
ചിത്രം കണ്ട ആരാധകര്‍ പറയുന്നത് മീനാക്ഷി അമ്മയെപ്പോലെയാണെന്നും നായികയായി അഭിനയിക്കൂ എന്നൊക്കെയാണ്. അമ്മയെും അച്ഛനെയും പോലെ മീനാക്ഷിയും സിനിമയിലേക്ക് എത്തുമോയെന്ന് അറിയാനാണ് ആരാധകര്‍ക്ക് ഇടയില്‍ ഇപ്പോഴത്തെ ആകാംക്ഷ. സമൂഹമാധ്യമങ്ങളിലൊന്നും സജീവമല്ലാത്ത താരപുത്രിയുടെ ചില ഡബ്സ്മാഷ് വിഡിയോകൾ വൈറലായിരുന്നു. നാദിർഷയുടെ മകൾക്കൊപ്പമുള്ള വിഡിയോകളിൽ മീനാക്ഷിയുടെ അഭിനയപാടവമാണ് ഏവരും ശ്രദ്ധിച്ചത്.
അതിനിടെയാണ് താരപുത്രി എംബിബിഎസ് പഠനത്തിന് ചേർന്നതായി അറിയാൻ കഴിഞ്ഞത്. ചെന്നൈയിലെ എംബിബിഎസ് പഠനത്തിനിടയില്‍ വല്ലപ്പോഴുമാണ് മകള്‍ വീട്ടിലേക്ക് എത്തുന്നതെന്ന് നേരത്തെ ദിലീപ് പറഞ്ഞിരുന്നു.
മഹാലക്ഷ്മിയുടേയും ദിലീപിന്റേയും പിറന്നാള്‍ ഈ അടുത്തിടെയായിരുന്നു ആഘോഷിച്ചത്. പിറന്നാൾ ആഘോഷങ്ങൾക്കിടെ എടുത്ത ദിലീപിന്റെയും കാവ്യയുടെയും ഫോട്ടോയും ആരാധകർ ഏറ്റെടുത്തിരുന്നു. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അനൂപ് ഉപാസനയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.