തെലങ്കാനയിൽ മാനസികപീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു

ഹൈദരാബാദ്: സീനിയർ വിദ്യാർത്ഥിയുടെ മാനസിക പീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരണപ്പെട്ടു. തെലങ്കാന വാറങ്കലിലെ കാകതിയ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ മെഡിക്കൽ പിജി വിദ്യാർത്ഥിനിയായ ധാരാവതി പ്രീതി (26) ആണ് മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് പ്രീതിയെ നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.

ബുധനാഴ്ചയാണ് പ്രീതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കെ.എം.സിയിൽ രണ്ടാം വർഷ മെഡിക്കൽ പി.ജി വിദ്യാർത്ഥി ഡോ.എം.എ സൈഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണയ്ക്ക് പുറമെ പട്ടികജാതി, പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ഇയാളെ വാറങ്കൽ കോടതിയിൽ ഹാജരാക്കി ഖമ്മം ജയിലിലേക്ക് മാറ്റിയതായി വാറങ്കൽ കമ്മീഷണർ എ വി രംഗനാഥ് പറഞ്ഞു.

കെ.എം.സി.യിലെ പി.ജി. അനസ്തേഷ്യ വിദ്യാർത്ഥിനിയായ പ്രീതിയെ 2022 ഡിസംബർ മുതൽ സൈഫ് ഉപദ്രവിച്ചിരുന്നതായി ആരോപണമുണ്ട്. മകളെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തതായും ആത്മഹത്യയിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് ശരിയായ അന്വേഷണം നടത്തണമെന്നും പ്രീതിയുടെ പിതാവ് നരേന്ദർ ആവശ്യപ്പെട്ടു.

K editor

Read Previous

നെഞ്ചുവേദനയെ തുടർന്ന് കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Read Next

ഖുഷ്ബു ഇനി ദേശീയ വനിതാ കമ്മിഷൻ അംഗം; നിയമനം മൂന്ന് വർഷത്തേക്ക്