മെഡിക്കൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് തെലങ്കാന മന്ത്രി

ഹൈദരാബാദ്: സീനിയർ വിദ്യാർത്ഥികളുടെ മാനസിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മെഡിക്കൽ വിദ്യാർത്ഥിനിയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് തെലങ്കാന മന്ത്രി കെടി രാമ റാവു. സംഭവത്തിന് പിന്നിൽ സെയ്ഫോ സതീഷോ ആകട്ടെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഹനംകോണ്ട ജില്ലയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കാകതിയ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ പി.ജി വിദ്യാർത്ഥിനിയായിരുന്ന ആത്മഹത്യ ചെയ്ത പ്രീതി. പ്രീതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോളേജിലെ രണ്ടാം വർഷ പിജി വിദ്യാർത്ഥി മുഹമ്മദ് അലി സെയ്ഫിനെ ആത്മഹത്യാ പ്രേരണ, റാഗിംഗ്, പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ബിജെപി വിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് പ്രീതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിൽ കഴിയേ ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. 2022 ഡിസംബർ മുതൽ സെയ്ഫ് പ്രീതിയെശല്യം ചെയ്തിരുന്നതായി ആരോപണമുണ്ട്. മകളെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തതായും ആത്മഹത്യയിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് ശരിയായ അന്വേഷണം നടത്തണമെന്നും പ്രീതിയുടെ പിതാവ് ആവശ്യപ്പെട്ടിരുന്നു.

K editor

Read Previous

കാത്തിരിപ്പിന് വിരാമം; തുറമുഖം തിയേറ്ററുകളിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചു

Read Next

ട്രെയിൻ തട്ടി ചെന്നൈയിൽ മലയാളി വിദ്യാർഥിനി മരണപ്പെട്ടു