മെഡിക്കൽ പി.ജി. പ്രവേശനം; അവസാനതീയതി നവംബർ 25ലേക്ക് നീട്ടി

ന്യൂഡൽഹി: ദേശീയ മെഡിക്കൽ കമ്മിഷൻ 2022 മെഡിക്കൽ പി.ജി പ്രവേശനത്തിനായുള്ള അവസാന തീയതി നവംബർ 25 വരെ നീട്ടി. സുപ്രീം കോടതിയുടെ അനുമതിയോടെയാണ് തീയതി നീട്ടിയത്. മെഡിക്കൽ പി.ജി കോഴ്സുകളിലേക്കുള്ള പ്രവേശനം മെയ് 31ന് മുമ്പ് പൂർത്തിയാക്കണമെന്ന് 2016ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

എന്നാൽ, കൊവിഡ് ലോക്ക്ഡൗണിന്‍റെയും തുടർന്നുള്ള നിയന്ത്രണങ്ങളുടെയും ഫലമായി 2020-2021, 2021-2022 അധ്യയന വർഷങ്ങളിലെ കൗൺസിലിങ് സമയക്രമം പാലിക്കാൻ കഴിഞ്ഞില്ലെന്ന് കമ്മിഷൻ കോടതിയെ അറിയിച്ചു. അതിനാൽ, ഈ വർഷം കൂടുതൽ സമയം വേണമെന്ന കമ്മിഷന്‍റെ അഭ്യർത്ഥന ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഹിമാ കോഹ്‍ലി എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം അംഗീകരിച്ചത്.

Read Previous

തമിഴ്നാട്ടിൽ വൈസ് ചാൻസലർ പദവി കോടികൾക്ക് വിറ്റു; പഞ്ചാബ് ​ഗവർണർ ബൻവാരി ലാൽ പുരോഹിത്

Read Next

യുഎഇയിൽ ഇന്ന് താപനില 17 ഡിഗ്രി സെൽഷ്യസിൽ താഴെയെത്തും