രാജ്യത്തെ ആശുപത്രികളിൽ ചികിത്സാ പിഴവുകൾ വർധിക്കുന്നു

ഡൽഹി: രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ ചികിത്സാ പിഴവുകൾ വർദ്ധിക്കുന്നു. 2015 മുതൽ 2019 വരെയുള്ള നാല് വർഷത്തിനിടയിൽ നാഷണൽ കൺസ്യൂമർ കമ്മീഷൻ 253 ഗുരുതരമായ മെഡിക്കൽ അപകട കേസുകളിലും വീഴ്ചകളിലുമാണ് നഷ്ടപരിഹാരം നൽകിയത്. എൻ.സി.ഡി.ആർ.സിക്ക് മുമ്പാകെ വന്ന കേസുകളിൽ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയ്ക്കാണ് നഷ്ടപരിഹാരം നൽകിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

253 കേസുകളിൽ 135 എണ്ണവും ചികിത്സാ പിഴവ് മൂലമാണ്. ഇവയിൽ നിരവധിയുള്ളത് ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായവയാണ്. ഇത്തരം 37 കേസുകളിലാണ് എൻസിഡിആർസി നഷ്ടപരിഹാരം നിർദ്ദേശിച്ചത്. കുട്ടികളിലെ ചികിത്സാ പിഴവുകൾക്കാണ് ഏറ്റവും കൂടുതൽ നഷ്ടപരിഹാര തുക നിശ്ചയിച്ച് നല്കിയത്. ഈ കാലയളവിൽ അശ്രദ്ധയും ചികിത്സയിലെ അപര്യാപ്തതയും മൂലം 62 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പോണ്ടിച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിസിൻ ആൻഡ് റിസർച്ചിലെ ഫോറൻസിക് മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ.സഞ്ജയ് കുമാറാണ് അഞ്ച് വർഷത്തോളം എൻസിഡിആർസിയുടെ പരിഗണനയിൽ വന്ന കേസുകൾ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്.

K editor

Read Previous

അനൂപ് സത്യന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട് വരുന്നു; ചിത്രത്തിന്‍റെ ഷൂട്ടിംഗ് മെയ് മാസം

Read Next

ഇന്ത്യ-ചൈന അതിർത്തി തർക്കം; തീരുമാനമാവാതെ ഉദ്യോഗസ്ഥതല ചർച്ച