വിഴിഞ്ഞം സമരം അവസാനിപ്പിക്കാൻ മധ്യസ്ഥ ശ്രമം; ഗാന്ധി സ്മാരക നിധി ഇടപെടും

തിരുവനന്തപുരം: വിഴിഞ്ഞം സമരം അവസാനിപ്പിക്കാൻ പുതിയ മധ്യസ്ഥ ശ്രമം. ഗാന്ധി സ്മാരക നിധി മധ്യസ്ഥത വഹിക്കുന്ന ഒത്തുതീർപ്പിനായുള്ള ചർച്ചകൾ ആരംഭിക്കുന്നു. മധ്യസ്ഥർ സർക്കാരുമായും സമരസമിതിയുമായും അദാനി ഗ്രൂപ്പുമായും സംസാരിക്കും.

വിഴിഞ്ഞം സമരം ചർച്ച ചെയ്യാൻ കോർ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പൗരനേതാക്കളാണ് കമ്മിറ്റിയിലുള്ളത്. സർക്കാരും സമരസമിതിയും അദാനി ഗ്രൂപ്പുമായും സംസാരിക്കുമെന്ന് ഗാന്ധി സ്മാരക നിധി ചെയർമാൻ എൻ രാധാകൃഷ്ണൻ പറഞ്ഞു. ജസ്റ്റിസ് ഹരിഹരൻ നായർ , ജോർജ് ഓണക്കൂർ , ടി പി ശ്രീനിവാസൻ എന്നിവരും കമ്മിറ്റിയിലുണ്ട്.

Read Previous

ആശ്രമം കത്തിച്ച കേസ്; സാക്ഷിയുടെ മൊഴി മാറ്റത്തിന് പിന്നിൽ ആർഎസ്എസെന്ന് സന്ദീപാനന്ദ ഗിരി 

Read Next

ഫോൺ പാടില്ല; തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ മദ്രാസ് ഹൈക്കോടതി മൊബൈൽ ഫോൺ നിരോധിച്ചു