ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മാധ്യമ പ്രവർത്തകനും എഴുത്തുകാരനും മത സാംസ്ക്കാരിക പ്രവർത്തകനുമായ അജാനൂർ കൊളവയലിലെ പി.പി. കുഞ്ഞബ്ദുല്ല 65, അന്തരിച്ചു. കോവിഡ്ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന കുഞ്ഞബ്ദുല്ല ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. ഭൗതീകശരീരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇന്ന് പുലർച്ചെ കൊളവയൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.
ദീർഘകാലം അബുദാബിയിൽ പ്രവാസിയായിരുന്നു പി.പി. കുഞ്ഞബ്ദുല്ല. അബുദാബിയില്‍ കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ചന്ദ്രിക അബുദാബി ലേഖകനായും പ്രവര്‍ത്തിച്ചിരുന്നു. അബുദാബി ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിലും പ്രവര്‍ത്തിച്ചു. നാട്ടിലെത്തിയ ശേഷം കാഞ്ഞങ്ങാട്ടെ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറ സാന്നിധ്യമായി മാറിയ പി.പി കുഞ്ഞബ്ദുല്ല, കാഞ്ഞങ്ങാട് സുപ്രഭാതം ലേഖകന്‍, അജാനൂര്‍ പഞ്ചായത്ത് 17-ാം വാര്‍ഡ് മുസ്ലിംലീഗ് വൈസ് പ്രസിഡന്റ്, കനിവ് കൊളവയല്‍ കുട്ടായ്മ പ്രവര്‍ത്തകന്‍, ക്രസന്റ് സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ്, കാഞ്ഞങ്ങാട് യത്തീംഖാന കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം., കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രവര്‍ത്തക സമിതി അംഗം, തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്്. മികച്ച എഴുത്തുകാരനും പ്രഭാഷകനുമാണ്.
ഭാര്യ: ജമീല, മക്കള്‍: ആയിഷത്ത്് ഫര്‍സാന(മുന്‍ സര്‍സയ്യിദ് കോളേജ് ചെയര്‍പേഴ്‌സണ്‍), ഷക്കീല ബദറുദ്ധീന്‍(അജാനൂര്‍ പഞ്ചായത്ത്് അഞ്ചാം വാര്‍ഡ് അംഗം),നബീല്‍ അഹമ്മദ് (യു.എ.ഇ), ഹാഷിം അബ്ദുല്ല, ഷമീം അഹമ്മദ്, മരുമക്കള്‍: അന്‍സറുദ്ധീന്‍, ബദറുദ്ധീന്‍, ഫഹദലി,മഹനൂറ, സഹോദരങ്ങള്‍: അജാനൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും വനിത ലീഗ് ജില്ലാ പ്രസിഡന്റുമായ പി.പി നസീമ ടീച്ചര്‍, നാസര്‍, ബഷീര്‍, സലാം, മറിയം, സഫിയ, മൈമുന, നഫീസ, ഫൗസിയ.
കാഞ്ഞങ്ങാട്ടെ ആദ്യഖാസി പരേതനായ കൊളവയൽ മമ്മൂഞ്ഞി മുസ്്ല്യാരുടെ മകൾ മുഹമ്മദിന്റെയും മകനായ പി.പി. കുഞ്ഞബ്ദുല്ലയുടെ ആകസ്മിക വേർപാട് നാടിനെയാകെ ദുഃഖത്തിലാഴ്ത്തി.