ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: മാധ്യമങ്ങളുടെ വിശ്വാസ്യതയിൽ ഇടിവുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമരംഗത്ത് നിലവിലുള്ള നയസമീപനങ്ങളിൽ തിരുത്തൽ ആവശ്യമുണ്ടെങ്കിൽ അത് സ്വന്തമായി ചെയ്യണം. ഇവിടെ മാധ്യമങ്ങൾ കുറ്റകൃത്യം വാർത്തയാക്കാൻ മത്സരിക്കുകയാണ്. കുറ്റവാളികളുമായി പൊരുത്തപ്പെടലും ധാരണയും ഉണ്ടാക്കുന്ന സ്ഥിതിയുണ്ട്. കേരളത്തിലെ മാധ്യമങ്ങൾക്ക് ജീർണതയുണ്ടായെന്നും മുഖ്യമന്ത്രി ആരോപിച്ചു.
പഴയ നിലയിൽ നിന്ന് മാറി സമൂഹ മാധ്യമങ്ങളുടെ ലോകമാണ്. നമ്മുടെ മുന്നിൽ കാണുന്നതെല്ലാം ശരിയാണെന്ന് തോന്നുന്ന സാഹചര്യം മാറിയിരിക്കുന്നു. നിയമവിരുദ്ധമായ കാര്യത്തിന് കുറച്ച് പേർ ഇറങ്ങി പുറപ്പെടുമ്പോൾ കുറ്റകൃത്യത്തെ കുറിച്ച് നിയമപാലകരെ അറിയിക്കുകയാണ് ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങൾ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.