അഞ്ചാംപനി പടരുന്നു; ലോകാരോഗ്യ സംഘടന സംഘം സന്ദർശിച്ചു

കൽപകഞ്ചേരി: കൽപകഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും മീസിൽസ് (അഞ്ചാം പനി) പടരുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന സംഘം സ്ഥലം സന്ദർശിച്ചു. രോഗത്തിന്‍റെ തീവ്രത വിലയിരുത്തിയ സംഘം പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മുൻകരുതലുകളും നിർദ്ദേശങ്ങളും നൽകി.

കൽപകഞ്ചേരിയിൽ രോഗികളുടെ എണ്ണം 28 ൽ നിന്ന് 48 ആയി ഉയർന്നു. വാക്സിനെടുക്കാത്ത കുട്ടികളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. 10 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും രോഗം ബാധിക്കുന്നതായി കണ്ടുവരുന്നു.

പനിയുള്ള കുട്ടികൾ സ്‌കൂൾ, മദ്രസ എന്നിവടങ്ങളിൽ പോകരുതെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. രോഗമുള്ളവർ മാസ്ക് ധരിക്കണമെന്നും വാക്സിൻ എടുക്കാത്തവർ എത്രയും വേഗം വാക്സിൻ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശത്തിൽ പറയുന്നു. 

K editor

Read Previous

ഡൽഹി ജമാ മസ്ജിദിൽ സ്ത്രീകളുടെ പ്രവേശനം വിലക്കുന്ന ഉത്തരവ് പിൻവലിച്ചു

Read Next

ലെറ്റര്‍ പാഡ് ദുരൂപയോഗം ചെയ്തു; ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി മേയര്‍ ആര്യ