ഖമറുദ്ദീൻ ഇനിഎത്ര നാൾ പിടിച്ചു നിൽക്കും

കാഞ്ഞങ്ങാട്: നൂറു കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു കേസ്സിൽ പ്രതിയായ മുസ്്ലീം ലീഗ് എംഎൽഏ എം.സി. ഖമറുദ്ദീന് സ്വന്തം എംഎൽഏ പദവിയിൽ ഇനി അധികനാൾ പിടിച്ചു നിൽക്കാനാവില്ല.

നിക്ഷേപത്തട്ടിപ്പു സംഭവത്തിൽ  മാധ്യമങ്ങളോടെല്ലാം, ഖമറുദ്ദീൻ പറഞ്ഞുവരുന്ന  മറുപടി ” താൻ തട്ടിപ്പു നടത്തിയിട്ടില്ല , കമ്പനി പൊളിഞ്ഞപ്പോൾ കടം കയറി ” എന്നാണ്.

ഖമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡ് കമ്പനി പൊളിഞ്ഞതല്ല, മറിച്ച് നൂറുകോടിയോളം രൂപ നിക്ഷേപകരിൽ നിന്നും തട്ടിയെടുത്തശേഷം, ഈ പണം സ്വന്തം പേരിലുള്ള മറ്റൊരു ഇല്ലാത്ത കമ്പനിയിലേക്ക് വക മാറ്റി  ഖമറുദ്ദീൻ ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയത്തട്ടിപ്പുകാരനായപ്പോൾ, ഫാഷൻ ഗോൾഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ പദവിയിലിരുന്ന് പാവങ്ങളായ നിക്ഷേപകരുടെ പണം ധൂർത്തടിച്ച കമ്പനി മാനേജിംഗ് ഡയറക്ടർ പൂക്കോയ തങ്ങൾ ആത്മീയത്തട്ടിപ്പിന് കളമൊരുക്കുകയും ചെയ്തു.

ഫാഷൻ ഗോൾഡ് സ്ഥാപനങ്ങൾ തട്ടിപ്പിന് കളമൊരുക്കും മുമ്പ് പൂക്കോയ അറിയപ്പെടുന്ന ദുർമ്മന്ത്രവാദിയായിരുന്നു.

കാസർകോട്- കണ്ണൂർ ജില്ലകളിൽ നിന്ന് ഒരു ദിവസം ചുരുങ്ങിയത് 25 പേരെങ്കിലും, തങ്ങൾ കോഴിമുട്ടയിൽ സൂചികൊണ്ട് എഴുതിക്കൊടുക്കുന്ന കോഴിമുട്ട തേടി തങ്ങളുടെ ചന്തേര പോലീസ് സ്റ്റേഷനടുത്തുള്ള വീട്ടിലെത്തുമായിരുന്നു.

ഇങ്ങിനെ ദുർമ്മന്ത്രവാദം തേടിയെത്തുന്നവരും  അന്യകുടുംബങ്ങളിൽ മാരണം വെക്കാൻ വരുന്നവരിൽ നിന്നും മറ്റും നല്ലൊരു തുകയാണ് പൂക്കോയ തങ്ങൾ കൈക്കലാക്കിയിരുന്നത്.

ഇത് പൂക്കോയ തങ്ങളുടെ കഥയാണെങ്കിൽ, എം.സി. ഖമറുദ്ദീന്റെ രക്തത്തിന് തട്ടിപ്പിന്റെ ഗന്ധമുണ്ടായത് ഫാഷൻ ഗോൾഡ് ജ്വല്ലറി ആരംഭിച്ച 2006 മുതലാണ്.

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പുകൾ അരങ്ങുതകർക്കുന്നതിനിടയിൽ തന്നെയാണ്,  ഈ രാഷ്ട്രീയത്തട്ടിപ്പുകാരൻ തൃക്കരിപ്പൂരിൽ അനാഥ മക്കൾക്ക് അവകാശപ്പെട്ട വഖഫ് ഭൂമി തട്ടിയെടുത്ത് സ്വന്തം പേരിലാക്കിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഏജിസി ബഷീറിനെയും ഖമറുദ്ദീൻ സ്വത്തിടപാടിൽ കണ്ണിയാക്കി ചതിച്ചു.

വഖഫ് സ്വത്ത് തട്ടിയെടുത്ത സംഭവം വിവാദമായപ്പോൾ, താൻ വഖഫ് സ്വത്ത് തട്ടിയെടുത്തിട്ടില്ലെന്ന് നിരന്തരം മാധ്യമങ്ങളോട് ആവർത്തിച്ച  ഖമറുദ്ദീൻ പിന്നീട് തട്ടിയെടുത്ത വഖഫ് ഭുമി തിരിച്ചുകൊടുത്ത് ഭൂമി തട്ടിപ്പ് നൂറു ശതമാനം ഉറപ്പാക്കുകയും ചെയ്തു.

ഇപ്പോൾ, സ്വന്തം ജ്വല്ലറിയുടെ നൂറുകോടി നിക്ഷേപം കൂടി വകമാറ്റി സ്വന്തം പേരിലാക്കിയ ഖമറുദ്ദീൻ താൻ അറിയപ്പെടുന്ന തട്ടിപ്പുകാരനാണെന്ന് ഒരിക്കൽ കൂടി ജനങ്ങൾക്കും, അദ്ദേഹത്തിന്റെ നിയമസഭാ മണ്ഡലമായ മഞ്ചേശ്വരത്തെ നിർദ്ധനരായ വോട്ടർമാർക്കും, തെളിയിച്ചു കൊടുത്തു.

ഖമറുദ്ദീന്റെ പണത്തോടുള്ള ദുരാഗ്രഹവും, തട്ടിപ്പുകളും മുസ്്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിന് ഇതിനകം ബോധ്യപ്പെട്ട സാഹചര്യത്തിൽ, ജനപ്രതിനിധി എന്ന നിലയിൽ ഇനി അധികനാളുകളൊന്നും എം.സി. ഖമറുദ്ദീന് എംഎൽഏ പദവിയിൽ പിടിച്ചുനിൽക്കാൻ ഒട്ടും കഴിയില്ല.

ഖമറുദ്ദീൻ സത്യസന്ധനല്ലെന്ന് അദ്ദേഹം തന്നെ ഇതിനകം തെളിയിച്ചുകൊടുത്ത സ്ഥിതിക്ക് എംഎൽഏ പദവിയിൽ അവസാന ശ്വാസം വരെ പിടിച്ചുനിൽക്കാനുള്ള ശ്രമമാണ് ഖമറുദ്ദീൻ ഇപ്പോൾ  നടത്തിവരുന്നത്.

മഞ്ചേശ്വരം എംഎൽഏയുടെ ഈ നീക്കം ഖമറുദ്ദീനെ ദിനേന സമൂഹ മനസാക്ഷിക്ക് മുന്നിൽ പരിഹാസ്യനാക്കിത്തീർക്കുന്നുവെന്ന കാര്യംപോലും അദ്ദേഹം അറിയുന്നില്ല.

LatestDaily

Read Previous

എംഎൽഏയുടെ രാജി ലീഗ് ആവശ്യപ്പെട്ടേക്കും

Read Next

ഫാഷൻ ഗോൾഡ് തട്ടിപ്പ് വക മാറ്റിയത് 7 കോടി