ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
രാജപുരം: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ കുരുക്ക് മുറുകിയ എം.സി ഖമറുദ്ദീൻ എംഎൽഏയുടെ ദൂതൻ ചിത്താരിയിലെ ഹസ്സൻ കള്ളാർ സ്വദേശികളായ പ്രവാസികളെ കണ്ടു.
ഫാഷൻ ഗോൾഡിൽ ലാഭവിഹിതം മോഹിപ്പിച്ച് ഒരു കോടി രൂപയാണ് ഖമറുദ്ദീൻ കള്ളാർ സ്വദേശികളായ പ്രവാസികളിൽ നിന്ന് തട്ടിയെടുത്തത്.
കള്ളാറിലെ പി.കെ. സുബൈർ , പുള്ളിയോടൻ അഷ്റഫ് എന്നിവരാണ് ഫാഷൻ ഗോൾഡിൽ ഒരു കോടി മുടക്കിയത്.
2020 ജൂണിൽ സുബൈറും അഷ്റഫും പണം തിരിച്ചു ചോദിച്ചപ്പോൾ 22 ലക്ഷം രൂപ ഖമറുദ്ദീൻ തിരിച്ചു കൊടുത്തു. ശേഷിച്ച 78 ലക്ഷത്തിന് നൽകിയ ചെക്ക് വണ്ടിച്ചെക്കാണെന്ന് ഇപ്പോൾ ബോധ്യപ്പെട്ടതിനെത്തുടർന്ന് പ്രവാസികളായ സുബൈറും, അഷ്റഫും ഹോസ്ദുർഗ്ഗ് കോടതിയിൽ ഖമറുദ്ദീനെ എതൃകക്ഷിയാക്കി ചെക്ക് കേസ്സ് ഫയൽ ചെയ്യുകയായിരുന്നു.
എംഎൽഏയും ഫാഷൻ ഗോൾഡ് കമ്പനി മാനേജിംഗ് ഡയരക്ടർ ടി.കെ. പൂക്കോയ തങ്ങളും ചെക്ക് കേസ്സിൽ പ്രതിയാകുമെന്ന് ഉറപ്പായപ്പോഴാണ് കേസ്സ് ഒതുക്കാൻ എംഎൽഏയുടെ സകല സ്വത്തിടപാടുകളിലും, പങ്കാളിയായ ചിത്താരിയിലെ ഹസ്സൻ, കള്ളാർ പ്രവാസികളെ നേരിൽക്കണ്ട് ചെക്ക് കേസ്സ് ഒതുക്കാൻ ഇടപെട്ടത്.
4 മാസം കാത്തു നിൽക്കണമെന്നും, ചെക്ക് കേസ്സ് ഫയൽ ചെയ്യരുതെന്നും, ഖമറുദ്ദീന്റെ ദൂതൻ ഹസ്സൻ പ്രവാസികളോട് പറഞ്ഞുവെങ്കിലും, സുബൈറും അഷ്റഫും കഴിഞ്ഞ ദിവസം ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ത്രേട്ട് കോടതിയിൽ കേസ്സ് ഫയൽ ചെയ്യുകയായിരുന്നു.
ദുബായിൽ നിന്ന് കേരളത്തിലേക്ക് സ്വന്തം ഭാര്യയെ ഉപയോഗിച്ച് സ്വർണ്ണം കടത്തിയ കേസ്സിൽ ഡിആർഐയുടെ നോട്ടപ്പുള്ളിയാണ് ഷാർജ വ്യാപാരിയായ ചിത്താരി ഹസ്സൻ. ചെക്ക് കേസ്സ് ഒതുക്കാൻ ഇടപെട്ട ഹസ്സന്റെ സ്വർണ്ണമിടപാടുകളിലും എംഎൽഏക്ക് പങ്കുണ്ടോയെന്ന് ശംശയം ബലപ്പെട്ടിട്ടുണ്ട്.
കോടികൾ വരുന്ന ഫാഷൻ ഗോൾഡിന്റെ നിക്ഷേപത്തുക ഹസ്സൻ വഴി ഖമറുദ്ദീൻ കാഞ്ഞങ്ങാട്ട് ഭൂമിയിലും മുടക്കിയിട്ടുണ്ട്.