ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധര്‍മ്മങ്ങള്‍ക്കെതിരെ ധർമ്മം പുനഃസ്ഥാപിക്കുന്നതിന്റെ പ്രതീകമായാണ് ശ്രീകൃഷ്ണൻ എന്ന സങ്കൽപ്പത്തെ ഭക്ത സമൂഹം കാണുന്നതെന്നും എല്ലാത്തരം അധര്‍മ്മങ്ങള്‍ക്കെതിരെയും പോരാടാൻ ശ്രീകൃഷ്ണജയന്തി പ്രചോദനമാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
“അധര്‍മ്മങ്ങള്‍ക്കെതിരായ ധര്‍മ്മ പുനസ്ഥാപനത്തിന്റെ പ്രതീകമായാണ് ഭക്തജന സമൂഹം ശ്രീകൃഷ്ണസങ്കല്‍പ്പത്തെ കാണുന്നത്. കരുണയുടെയും കരുതലിന്റെയും പ്രതീകം കൂടിയാണത്. ഈ ശ്രീകൃഷ്ണ ജയന്തി നാള് സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം സമൂഹത്തിലാകെ നിറഞ്ഞു പരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെ. എല്ലാവിധ അധര്‍മ്മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ. എല്ലാവര്ക്കും ആശംസകള്‍.”, മുഖ്യമന്ത്രി കുറിച്ചു
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. മുതിർന്ന പൗരൻമാർക്കും നാട്ടുകാർക്കും രാവിലെ 4 മുതൽ വൈകിട്ട് 5 വരെ മാത്രമാണ് ദർശനം നിശ്ചയിച്ചിരുന്നത്.