ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മാവുങ്കാൽ: നാട്ടുകാർ പകൽ നേരത്ത് പിടികൂടി പോലീസിന് കൈമാറിയ രാജാറാം 36, യഥാർത്ഥ കള്ളനല്ലെന്ന് കണ്ട് പോലീസ് വിട്ടയച്ചുവെങ്കിലും, ആ കള്ളൻ തന്നെയാണ് ഈ കള്ളനെന്ന്, രാത്രിയിൽ രാജാറാമിനെ ടെറസ്സിൽ നേരിൽ കണ്ടവർ തിരിച്ചറിഞ്ഞു.
ശനിയാഴ്ച പുലർകാലം 1-30 മണിയോടെ പുതി കണ്ടം വന്ദേമാതരം ബസ്് സ്റ്റോപ്പിന് തെക്കുഭാഗത്തുള്ള ഒരു വീടിന്റെ ടെറസ്സിൽ കണ്ടെത്തിയ കള്ളൻ നാട്ടുകാർ ബഹളം വെച്ചപ്പോൾ, വീടിന് പിറകിലുള്ള കുഴിയിലേക്ക് ചാടി ഇരുളിൽ ഓടി മറയുകയായിരുന്നു.
ട്രൗസർ ധരാ കറുത്ത നിറമുള്ള ചെറുപ്പക്കാരനെയാണ് വാർപ്പു ജോലിക്കാരൻ വേണു എന്നയാളുടെ വീടിന്റെ ടെറസ്സിൽ പ്രത്യക്ഷപ്പെട്ടതെന്ന് ഇയാളെ ടോർച്ച് വെളിച്ചത്തിൽ കണ്ട സ്ഥലവാസിയായ ഒരു വക്കീൽ പറഞ്ഞു.
ഞായർ കാലത്ത് 09 മണിയോടെ ഒരു അന്യ സംസ്ഥാന തൊഴിലാളി മാവുങ്കാൽ ഭാഗത്ത് ചുറ്റിക്കറങ്ങുന്നത് കണ്ട നാട്ടുകാർ ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോൾ, പാതിരായ്ക്ക് ടെറസ്സിൽ കണ്ടെത്തിയ യുവാവ് തന്നെയാണ് ഇയാളെന്ന് തിരിച്ചറിഞ്ഞു.
നാട്ടുകാർ യുവാവിനെ ഹൊസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനിലെത്തിച്ചു. പോലീസ് ചോദ്യം ചെയ്തപ്പോൾ ജാർഖണ്ഡ് സ്വദേശിയാണെന്നും, പേര് രാജേഷ്റാം എന്നാണെന്നും കല്ലിന്റെ പണിയാണെന്നും പറഞ്ഞുവെങ്കിലും, ഇയാളെ തിരിച്ചറിയാനുള്ള രേഖകളൊന്നും മുപ്പത്തിയാറുകാരനായ രാജേഷ് റാമിന്റെ പക്കലുണ്ടായിരുന്നില്ല.
കാഞ്ഞങ്ങാട് ബസ്്സ്റ്റാന്റിന് പിറകിലാണ് അന്തിയുറക്കമെന്നും രാജേഷ് റാം എസ്ഐ, അജിതയോട് പറഞ്ഞു. റാമിന്റെ കാലിനടിയിൽ കുപ്പിച്ചില്ല് കൊണ്ടുള്ള മുറിവുണ്ടായിരുന്നു.
ഈ മുറിവ് ശനി രാത്രി വീടിന്റെ ടെറസ്സിൽ നിന്ന് ചാടിയപ്പോൾ സംഭവിച്ചതാകാനാണ് സാധ്യത. യുവാവിന് ചെറിയ മാനസിക പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനാലും, പരാതിക്കാർ ആരുമില്ലാത്തതിനാലും, രാജേഷ് റാമിനെ പോലീസ് ആശുപത്രിയിൽ കൊണ്ടു പോവുകയും, കാലിന്റെ മുറിവ് തുന്നിക്കെട്ടിയ ശേഷം പോകാൻ അനുവദിക്കുകയും ചെയ്തു.
കാഞ്ഞങ്ങാട് ബസ്്സ്റ്റാന്റിന് പിന്നിൽ അന്തിയുറങ്ങുന്ന ജാർഖണ്ഡ് യുവാവ് പുലർകാലം 4 കിലോമീറ്റർ അകലെയുള്ള പുതിയകണ്ടത്ത് വീട്ടിന്റെ മട്ടുപ്പാവിൽ കയറിയത് എന്തിനാണെന്ന് നാട്ടുകാർ ചോദിക്കുന്നു.