പാഴ്‌വസ്തുക്കളിൽ ദൈവങ്ങളെ കണ്ടെത്തിയ കലാവിരുത്

അജാനൂർ:  മാവുങ്കാൽ പള്ളോട്ടെ നാരായണീയത്തിൽ സിദ്ധാർത്ഥിന്റെ  കരവിരുതിൽ വിരിഞ്ഞ തെയ്യ ശിൽപ്പങ്ങൾ കൗതുകമാകുന്നു. മധ്യവേനൽ അവധി ലോക്കഡൗണിൽ കുരുങ്ങിയപ്പോഴാണ്  സിദ്ധാർത്ഥ് എന്ന കുഞ്ഞൂട്ടൻ 14, പാഴ്‌വസ്തുക്കൾ കൊണ്ട്  മികവുറ്റ തെയ്യശിൽപ്പങ്ങൾ ഒരുക്കിയത്.

പ്ലാസ്റ്റിക്ക് പൈപ്പുകൾ, ബക്കറ്റ് കസേര മുതലായ പാഴ്‌വസ്തുക്കളിൽ സിദ്ധാർത്ഥിന്റെ വിരൽ തൊട്ടപ്പോൾ അത് മികവുറ്റ ശിൽപ്പങ്ങളായി. പാഴ്‌വസ്തുക്കൾ  കൊണ്ട് തീർത്ത പുല്ലൂരാളി, കല്ല്യോട്ട് ഭഗവതി, പള്ളോട്ട് ഭഗവതി, പുള്ളിക്കരിങ്കാളി, വിഷ്ണുമൂർത്തി, പുതിയ ഭഗവതി മുതലായ തെയ്യക്കോലങ്ങൾക്ക്  അസാമാന്യ മികവാണ്.

മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സി. പ്രസന്നകുമാറിന്റെയും, ദീപയുടെയും ഇരട്ട മക്കളിൽ ഒരാളായ സിദ്ധാർത്ഥ് കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ ചെണ്ടമേളത്തിൽ ഏ ഗ്രേഡ് ജേതാവായിരുന്നു. സിദ്ധാർത്ഥിന്റെ സഹോദരി അർച്ചനയും മികച്ച കലാകാരിയാണ്. ഭരതനാട്യം നർത്തകിയായ അർച്ചനയും മ്യൂറൽ ശൈലിയിൽ തെയ്യങ്ങളുടെ  ചിത്രങ്ങൾ വരച്ചിട്ടുണ്ട്.

സിദ്ധാർത്ഥ് നിർമ്മിച്ച ജീവൻ തുടിക്കുന്ന തെയ്യശിൽപ്പങ്ങൾ നേരിൽക്കാണാൻ നിരവധിയാളുകൾ വീട്ടിലെത്തുന്നുണ്ട്. 

ഏറ്റവുമൊടുവിൽ വയനാട്ട്കുലവൻ തെയ്യത്തിന്റെ ശിൽപ്പമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് സിദ്ധാർത്ഥ്.  കൂട്ടിന് സഹായത്തിനായി സഹോദരിയുമുണ്ട്.

x (x)
 

LatestDaily

Read Previous

സാമ്പത്തിക തട്ടിപ്പ്: കോൺഗ്രസ് പ്രവർത്തകനെതിരെ പരാതി

Read Next

കണ്ണാടി തല്ലിപ്പൊട്ടിക്കുന്നവർ