പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി

കാഞ്ഞങ്ങാട്:  മാവുങ്കാൽ ഉദയംകുന്ന് വീട്ടു പരിസരത്ത് വീട്ടുടമ പുലിയെ കണ്ടു. മുത്തപ്പൻ തറയിലും, അമ്പലത്തറ മീങ്ങോത്ത് റോഡിലും, മൂന്നാംമൈലിലും പ്രത്യക്ഷപ്പെട്ട പുലിയെ ഇന്നലെ പുലർച്ചെ വീണ്ടും ഉദയംകുന്ന് ഭാഗത്ത് കാണുകയായിരുന്നു.

കല്ല്യാൺ റോഡ് മുത്തപ്പൻ തറയിൽ കഴിഞ്ഞാഴ്ച വീട്ടമ്മ കണ്ടതെന്ന് സംശയിക്കുന്ന പുലിയെ രണ്ട് ദിവസത്തിന് ശേഷം 5 കിലോ മീറ്റർ അകലെ മീങ്ങോത്ത് ബൈക്ക് യാത്രക്കാരൻ കണ്ടിരുന്നു. കഴിഞ്ഞ ദിവസം മൂന്നാംമൈലിന് സമീപത്തെ സ്കൂൾ പരിസരത്ത് പുലിയുടേതെന്ന് കരുതുന്ന കാൽപ്പാടുകൾ കണ്ടെത്തി. ഇതിന് തൊട്ടു പിന്നാലെയാണ് ഇന്നലെ പുലർച്ചെ വീണ്ടും ഉദയംകുന്നിൽ പുലിയെ കണ്ടത്.

പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളും ഉദയംകുന്നിൽ കണ്ടെത്തി. മുത്തപ്പൻ തറയിലും,  അമ്പലത്തറയിലും വനപാലകർ നടത്തിയ അന്വേഷണത്തിൽ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടു. കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഒാഫീസർ, കെ. അഷറഫിന്റെ നേതൃത്വത്തിൽ പുലിയെ പിടികൂടുന്നതിനായി വ്യാപകമായി തിരച്ചിൽ നടത്തിവരുന്നു. പുലിയെ കണ്ട ഭാഗങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും,ക്യാമറകളിൽ പുലിയുടെ ദൃശ്യം പതിഞ്ഞിട്ടില്ല.

LatestDaily

Read Previous

മടിക്കൈയിൽ പാളയത്തിൽ പട , മന്ത്രി ഇ. ചന്ദ്രശേഖരന് കഴിഞ്ഞ തവണ മടിക്കൈ പഞ്ചായത്തിൽ കിട്ടിയത് 12, 460 വോട്ടുകൾ. ഇത്തവണ-?

Read Next

അഞ്ജലി: ഉത്തരം കിട്ടാതെ പോലീസും ബന്ധുക്കളും