പറക്കളായിയിൽ വീട്ടമ്മയ്ക്ക് വെട്ടേറ്റു യുവമോർച്ച നേതാവിന്റെ കാലുകൾ വെട്ടി

ബിജെപി പ്രവർത്തകർക്കെതിരെ വധശ്രമക്കേസ്

മാവുങ്കാൽ: അമ്പലത്തറ പറക്കളായിയിൽ ബിജെപി പ്രവർത്തകരുടെ ആക്രമത്തിനിരയായ വീട്ടമ്മയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തുടർന്നുണ്ടായ സംഘർഷത്തിൽ ബിജെപി യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ടിന് വെട്ടേറ്റു. ഇന്നലെ രാത്രിയാണ് പറക്കളായി ബലിയടുക്കത്ത് യുവമോർച്ചാ പ്രവർത്തകന് വെട്ടേറ്റത്.

ബലിയടുക്കത്തെ രാമകൃഷ്ണൻ എന്ന ബാലന്റെ ഭാര്യ ഒാമനയെയാണ് 35, ഇന്നലെ ബിജെപി പ്രവർത്തകർ വീട്ടിൽക്കയറി തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചത്. ആക്രമണത്തിനിടയിൽ ബാലൻ, മകൻ മിഥുൻ രാജ് 18, എന്നിവർക്കും പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഒാമനയെ ഇന്നലെ രാത്രി തന്നെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മിഥുൻ രാജ് ജില്ലാശുപത്രിയിൽ ചികിത്സയിലാണ്.

ഇതിന് പിന്നാലെയാണ് യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ടായ ശ്രീജിത്ത് പറക്കളായിയുടെ കൈകാലുകൾ വെട്ടിയത്. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകനായ രാമകൃഷ്ണൻ എന്ന ബാലനാണെന്നാണ്  ബിജെപിയുടെ ആരോപണം. രണ്ടു കാലുകൾക്കും കൈയ്ക്കും ഗുരുതരമായി വെട്ടേറ്റ ശ്രീജിത്തിനെ  ഇന്നലെത്തന്നെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സിപിഎം പ്രവർത്തകനായ ബാലനേയും, കുടുംബത്തെയും വീട്ടിൽക്കയറി ആക്രമിക്കുന്നതിനിടെയാണ് ശ്രീജിത്ത് പറക്കളായിക്ക് വെട്ടേറ്റതെന്ന് സിപിഎം കേന്ദ്രങ്ങൾ പറയുന്നു. അതേസമയം, വീട്ടിലേക്ക് പോകുകയായിരുന്ന ശ്രീജിത്തിനെ, ബാലൻ തടഞ്ഞു നിർത്തി  വെട്ടിപ്പരിക്കേൽപ്പിച്ചെന്നാണ് ബിജെപി ആരോപണം.

ബാലന്റെ ഭാര്യ ഒാമനയെ വെട്ടിപ്പരിക്കേൽപ്പിച്ച ബിജെപി പ്രവർത്തകർക്കെതിരെ അമ്പലത്തറ പോലീസ് വധശ്രമത്തിന് കേസെടുത്തു. ഇവരുടെ മകൻ മിഥുൻ രാജിന്റെ പരാതിയിൽ രമ്യേഷ്, വിവേക്, സനു, ശ്രീജിത്ത്, രാജീവൻ, കണ്ടാലറിയാവുന്ന ഒരാൾ എന്നിങ്ങനെ 5 പേർക്കെതിരെയാണ് അമ്പലത്തറ പോലീസ് വധശ്രമത്തിന് കേസെടുത്തത്.

LatestDaily

Read Previous

തലശ്ശേരിയിൽ യൂത്ത് ലീഗ് പ്രവർത്തകനെ വെട്ടിക്കൊന്നു

Read Next

ഡിവൈഎഫ്ഐ സംഘം ആക്രമിച്ചത് പേര് ചോദിച്ച ശേഷമെന്ന് മന്‍സൂറിന്‍റെ സഹോദരന്‍