ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ട്രെയിനുകൾ മംഗളൂരുവിൽ പോകില്ല: കാസർകോട്ടേക്ക് മാത്രം
ന്യൂദല്‍ഹി: കൂടുതല്‍ തീവണ്ടി സർവ്വീസുകള്‍ സംസ്ഥാനങ്ങള്‍ക്കകത്ത് ഓടാൻ അനുമതി.പാസഞ്ചര്‍ വണ്ടികള്‍ ഓടില്ല. എന്നാല്‍, അടുത്തയാഴ്ച മുതല്‍ കേരളമുള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ കൂടുതല്‍ തീവണ്ടി സർവ്വീസുകള്‍ ഉണ്ടാകും. കേരളത്തില്‍ മാവേലി, മലബാര്‍, അമൃത എക്‌സ്പ്രസുകള്‍ സർവ്വീസിന് ഒരുങ്ങി. മൂന്നു പ്രത്യേക വണ്ടികളുടെയും സർവ്വീസ് ജൂണ്‍ 15ന് ആരംഭിച്ചേക്കും. തമിഴ്‌നാട്ടിലും ജൂണ്‍ 15ന് മൂന്നു സർവ്വീസുകള്‍ ആരംഭിക്കും. മാവേലിയും മലബാറും കാസര്‍കോട് വരെയായിരിക്കും സർവ്വീസ് നടത്തുക. ഇവ മംഗളൂരുവിലേക്ക് പോകില്ല. അമൃത എക്‌സ്പ്രസ് പാലക്കാട്ടുനിന്നാണ് തിരുവനന്തപുരത്തേക്ക് സർവ്വീസ് നടത്തും. മധുരയ്ക്കുള്ള സർവ്വീസ് ഉണ്ടാകില്ല. ജനറല്‍ കോച്ചുകളുണ്ടാവില്ല. പകരം റിസർവ്വ് ചെയ്തുള്ള യാത്രകള്‍ മാത്രമേ ഈ ഘട്ടത്തില്‍ അനുവദിക്കൂ. ശനിയാഴ്ചയോടെ റിസര്‍വഷേന്‍ തുടങ്ങും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാവും. മംഗളൂരു – തിരുവനന്തപുരം കണ്ണൂര്‍ എക്‌സ്പ്രസും പകല്‍ മുഴുവന്‍ ഓടുന്ന പരശുറാം എക്‌സ്പ്രസും ഉടനെ ഓടില്ല. രണ്ട് ജനശതാബ്ദി എക്‌സ്പ്രസും വേണാട് എക്‌സ്പ്രസുമാണ് (തിരുവനന്തപുരം – എറണാകുളം) ഇപ്പോള്‍ കേരളത്തിനകത്ത് സർവ്വീസ് നടത്തുന്നത്. മംഗള, നേത്രാവതി, രാജധാനി എന്നിവയില്‍ കേരളത്തിനകത്തുള്ള യാത്രയ്ക്ക് ഈയിടെ അനുമതി നല്‍കിയിട്ടുണ്ട്.