മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ്; വ്യാജ വാര്‍ത്തകള്‍ക്ക് മറുപടിയുമായി കെ.കെ. ശൈലജ ടീച്ചര്‍

കണ്ണൂർ: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പരാജയപ്പെട്ടെന്ന വ്യാജ വാര്‍ത്തകള്‍ക്ക് മറുപടിയുമായി കെ.കെ. ശൈലജ ടീച്ചര്‍. ശൈലജ ടീച്ചറുടെ വാര്‍ഡില്‍ എല്‍.ഡി.എഫ് തോറ്റുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ശൈലജ ടീച്ചര്‍ രംഗത്തെത്തിയിരിക്കുന്നത്.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.രജത 661 വോട്ടാണ് ഈ തെരഞ്ഞെടുപ്പില്‍ നേടിയത്. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന് മൂന്നക്കം പോലും തികയ്ക്കാന്‍ സാധിച്ചില്ലെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. എന്നിട്ടും യു.ഡി.എഫ് ആണ് മണ്ഡലത്തില്‍ ജയിച്ചത് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തോല്‍വിയിലുള്ള ജാള്യത മറച്ചുപിടിക്കാനുള്ള ശ്രമമാണെന്നും ടീച്ചര്‍ പറയുന്നു.

Read Previous

14-ാമത് ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ 500 കടന്നു

Read Next

കുവൈറ്റിലെ റോഡുകളിലെ തിരക്ക് കുറയ്ക്കാൻ പുതിയ സംവിധാനം