‌മാത്യു തോമസ്, മാളവിക മോഹൻ ചിത്രം ‘ക്രിസ്റ്റി’; ടീസർ പുറത്തിറങ്ങി

റോക്കി മൗണ്ടൻ സിനിമാസിന്‍റെ ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്ന് നിർമ്മിച്ച ‘ക്രിസ്റ്റി’യുടെ ടീസർ പുറത്തിറങ്ങി. ഒരു പ്രണയകഥയാണ് ചിത്രം പറയുന്നതെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്.

നവാഗതനായ ആൽവിൻ ഹെൻറിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബെന്യാമിനും ജി.ആർ ഇന്ദുഗോപനുമാണ് ആൽവിന്‍റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായ മാത്യൂസിന്‍റെ അഭിനയ ജീവിതത്തിലെ മറ്റൊരു പൊൻ തൂവൽ ആയിരിക്കും ക്രിസ്റ്റി എന്ന് നിർമ്മാതാക്കൾ ഉറപ്പ് തരുന്നു. ഒരിടവേളയ്ക്ക് ശേഷം മാളവിക മോഹനൻ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റി.

ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയ എസ് കുറുപ്പ്, വീണ നായർ, നീന കുറുപ്പ്, മഞ്ജു പത്രോസ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രം ഫെബ്രുവരി 17ന് തീയേറ്ററുകളിലെത്തും.

K editor

Read Previous

കടുവ സങ്കേത പരിധിക്കുള്ളില്‍ നിന്ന് മാറുന്ന കുടുംബങ്ങള്‍ക്ക് 15 ലക്ഷം നഷ്ടപരിഹാരം

Read Next

മുംബൈ-കോഴിക്കോട് വിമാനം റദ്ദാക്കി; എയര്‍ ഇന്ത്യക്കെതിരെ പ്രതിഷേധിച്ച് യാത്രക്കാർ