മാത്യു-നസ്ലിൻ കോമ്പോയുടെ ‘നെയ്മർ’: മോഷൻ ടീസർ പുറത്ത്

ജോ ആൻഡ് ജോയ്ക്ക് ശേഷം മാത്യു-നസ്ലിൻ കോമ്പോയുടെ പുതിയ ചിത്രം ‘നെയ്മറി’ന്‍റെ മോഷൻ ടീസർ പുറത്തിറങ്ങി. വി സിനിമാസ് ഇന്‍റർനാഷണലിന്‍റെ ബാനറിൽ പത്മ ഉദയ് നിർമ്മിക്കുന്ന ‘നെയ്മർ’ സംവിധാനം ചെയ്യുന്നത് നവാഗതനായ സുധി മാഡിസൺ ആണ്. ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്.

ഫുൾ ടൈം ഫാമിലി എന്‍റർടെയ്നറായ നെയ്മറിൽ നസ്ലിൻ, മാത്യു എന്നിവരും മറ്റ് നിരവധി താരങ്ങളും അഭിനയിക്കുന്നു. നെയ്മറിന്‍റെ ചിത്രീകരണം കേരളത്തിലും വിദേശത്തുമായി 80 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. ഷാൻ റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ ഒരുക്കുന്ന ചിത്രം മാർച്ച് 10ന് തിയേറ്ററുകളിലെത്തും.

ഛായാഗ്രഹണം – ആൽബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഉദയ് രാമചന്ദ്രൻ, കല – നിമേഷ് എം താനൂർ, വസ്ത്രാലങ്കാരം – മഞ്ജുഷ രാധാകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ – മാത്യൂസ് തോമസ്, പ്രൊഡക്ഷൻ കൺട്രോളർ – പി കെ ജിനു.

K editor

Read Previous

ഭരണകൂടത്തിന് പൂര്‍ണ പിന്തുണ; ബ്രസീല്‍ കലാപത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി

Read Next

ജോഷിമഠിൽ സ്ഥിതി ഗുരുതരം: 4 വാർഡിൽ പ്രവേശനം നിരോധിച്ചു