പാര്‍ലമെന്റിന്റെ മൂന്നാം ദിനവും വൻ പ്രതിഷേധം

ന്യൂ ഡൽഹി: പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന്‍റെ മൂന്നാം ദിവസവും വൻ പ്രതിഷേധം. പാർലമെന്‍റിന്‍റെ പ്രവർത്തനം ഇന്നും താറുമാറായി. വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിപക്ഷം വീണ്ടും ഉന്നയിച്ചു. ജി.എസ്.ടി നിരക്ക് വർദ്ധനവ് ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയായി. സഭയിലെ എല്ലാ അംഗങ്ങളും നടുത്തളത്തിലിറങ്ങിയതോടെ സഭാനടപടികൾ താറുമാറായി.

പ്രതിഷേധത്തെ തുടർന്ന് രാജ്യസഭ ഉച്ചയ്ക്ക് രണ്ട് മണി വരെ നിർത്തിവച്ചു. എന്നാൽ സഭ പുനരാരംഭിച്ചപ്പോൾ പ്രതിഷേധം തുടര്‍ന്നതോടെ നാളത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്തു.

K editor

Read Previous

‘പത്രപ്രവർത്തകനോട് എഴുതരുതെന്ന് പറയുന്നതിന്‍റെ ഔചിത്യമെന്താണ്’; ആള്‍ട്ട് സഹസ്ഥാപകനെതിരായ ഹർജിയിൽ കോടതി

Read Next

സിദ്ധു മൂസേവാല കൊലപാതക കേസ് പ്രതികള്‍ പൊലീസ് ഏറ്റുമുട്ടലില്‍ മരിച്ചു