ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ വസതിക്ക് മുന്നിൽ വൻ പ്രതിഷേധം. ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഗ്രൂരിലെ വീടിന് മുന്നിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഭവസമയത്ത് മാൻ ഗുജറാത്തിലായിരുന്നു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എൻആർഇജിഎസ്) പ്രകാരമുള്ള മിനിമം വേതന തുക 700 രൂപയായി ഉയർത്തണമെന്നും പാവപ്പെട്ടവർക്ക് വീട് നൽകുന്ന 5 മാർല ഭൂമി പദ്ധതി നടപ്പാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതേസമയം, പ്രതിഷേധക്കാർ വീടിന്‍റെ ഗേറ്റിന് മുന്നിൽ ധർണ നടത്തുകയാണ്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
വൻ പൊലീസ് സന്നാഹമാണ് സ്ഥലത്തുണ്ടായിരുന്നത്. ലാത്തിച്ചാർജിൽ ചില പ്രതിഷേധക്കാർക്ക് പരിക്കേറ്റു. നേരത്തെ 19 ദിവസത്തോളം കർഷകർ സമരം ചെയ്തിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് സർക്കാർ രേഖാമൂലം അറിയിച്ചതിനെ തുടർന്ന് ഒക്ടോബറിൽ സമരം പിൻവലിച്ചിരുന്നു.