സംസ്ഥാനത്ത് പൊലീസില്‍ കൂട്ട സ്ഥലംമാറ്റം; 53 എസ്എച്ച്ഒമാരെ സ്ഥലം മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിൽ കൂട്ട സ്ഥലംമാറ്റം. വിജിലൻസിലെയും വിവിധ പൊലീസ് സ്റ്റേഷനുകളിലെയും ഉൾപ്പെടെ 53 എസ്എച്ച്ഒമാരെ സ്ഥലം മാറ്റി. ഇതു സംബന്ധിച്ച് ഡി.ജി.പി അനിൽകാന്ത് വ്യാഴാഴ്ച ഉത്തരവിറക്കി.

സമീപകാലത്തായി വിവിധ കേസുകളിൽ ആരോപണ വിധേയരായ പൊലീസ് ഇൻസ്പെക്ടർമാരും സ്ഥലം മാറ്റപ്പെട്ടവരുടെ പട്ടികയിലുണ്ട്. ഷാരോൺ കേസിൽ പ്രാഥമിക അന്വേഷണം നടത്തിയ പാറശ്ശാല സി.ഐ എ.ഹേമന്ദ് കുമാറിനെ വിജിലൻസിലേക്ക് മാറ്റി.

ഷാരോണിന്‍റെ മരണത്തിൽ പാറശ്ശാല പൊലീസ് ശരിയായ രീതിയിൽ അന്വേഷണം നടത്തിയില്ലെന്ന് ഷാരോണിന്‍റെ കുടുംബം ആരോപിച്ചിരുന്നു. ഗ്രീഷ്മയുടെ ചാറ്റുകൾ അന്വേഷിച്ചില്ലെന്നും ആദ്യ ഘട്ടത്തിൽ വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് ശ്രമിച്ചില്ലെന്നുമായിരുന്നു പ്രധാന ആരോപണം. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതിന് ശേഷമാണ് ഗ്രീഷ്മയെ ചോദ്യം ചെയ്തത്. ആദ്യ ദിവസം തന്നെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.

K editor

Read Previous

കുണ്ടങ്കുഴി ജിബിജി ഫാഷൻ ഗോൾഡിനേക്കാൾ വലിയ പണം തട്ടിപ്പ്

Read Next

ജില്ലാ പഞ്ചായത്തംഗം  ഷിനോജ് ചാക്കോയ്ക്കും കുടുംബത്തിനും മാവുങ്കാലിൽ ആക്രമണം