ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ജയ്പൂര്‍: മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പിന്തുണച്ച് രാജി സമർപ്പിച്ച രാജസ്ഥാനിലെ കോൺഗ്രസ് എം.എൽ.എമാർ രാജി പിന്‍വലിക്കുന്നു. കൂട്ടരാജിക്കെതിരെ ഉണ്ടായേക്കാവുന്ന കോടതി നടപടികൾ ഒഴിവാക്കാനാണ് രാജി പിൻവലിക്കുന്നത്.
രാജിയില്‍ രാജസ്ഥാന് നിയമസഭാ സ്പീക്കര്‍ സി.പി.ജോഷി നിഷ്ക്രിയമായ നിലപാടാണ് സ്വീകരിച്ചതെന്ന് ആരോപിച്ച് ഉപ പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോർ പൊതുതാൽപര്യ ഹർജി നൽകിയിരുന്നു. ഡിസംബർ ആറിന് രാജസ്ഥാൻ ഹൈക്കോടതി മൂന്നാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് സി.പി. ജോഷിയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
അതേസമയം, ജനുവരി 23ന് നടക്കാനിരിക്കുന്ന രാജസ്ഥാൻ സർക്കാരിന്റെ അഞ്ചാം ബജറ്റിന് മുമ്പ് രാജി പിൻവലിക്കാൻ കോൺഗ്രസ് നേതൃത്വവും എംഎൽഎമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജി നല്കിയതും ഇപ്പോള്‍ രാജി പിന്‍വലിക്കുന്നതും ബാഹ്യസമ്മർദം കൊണ്ടല്ല, സ്വന്തം ഇഷ്ടപ്രകാരമാണ് എന്നാണ് എം.എൽ.എമാരുടെ നിലപാട്.