ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: നിർദ്ധന വിദ്യാർത്ഥികൾക്ക് മൻസൂർ ആശുപത്രി വക 5 ടെലിവിഷൻ സെറ്റുകൾ ഇന്ന് കൈമാറി. ബല്ലാ ഈസ്റ്റ് ഗവ. ഹയർ സെക്കണ്ടറിയിലെ പ്ലസ്ടു വിദ്യാർത്ഥിനി അമ്പലത്തറയിലെ നിത്യ, ഇക്ബാൽ ഹൈസ്കൂൾ വിദ്യാർത്ഥിനികളായ മുഹ്്സിദ, ആസിഫ്, അഫ്രീന, ക്രസന്റ് സ്കൂൾ വിദ്യാർത്ഥി വസുദേവ എന്നിവർ മൻസൂർ ആശുപത്രി ചെയർമാൻ കുഞ്ഞാമദ് പാലക്കിയിൽ നിന്ന് 36 ഇഞ്ച് വലിപ്പത്തിലുള്ള ടെലിവിഷൻ സെറ്റ് ഏറ്റുവാങ്ങി. മൻസൂർ നഴ്സിംഗ് സ്കൂൾ ലൈബ്രറി ഹാളിൽ ചേർന്ന ചടങ്ങിൽ ഏ. ഹമീദ്ഹാജി സ്വാഗതം പറഞ്ഞു. ചെയർമാൻ കുഞ്ഞാമദ് പാലക്കി ആദ്ധ്യക്ഷം വഹിച്ചു. ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്ത്, ജീവകാരുണ്യ പ്രവർത്തകൻ അഹമ്മദ് കിർമ്മാനി, ബല്ല ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ബാബു, എം. ഇബ്രാഹിം, ഷുക്കൂർ പള്ളിക്കാടത്ത്, സി. കുഞ്ഞബ്ദുല്ല എന്നിവർ സംസാരിച്ചു. മെട്രോ മുഹമ്മദ്ഹാജിയുടെ നിര്യാണത്തിൽ മൗനപ്രാർത്ഥന നടത്തി. സാമൂഹിക അകലം പാലിച്ചു കൊണ്ടാണ് യോഗ നടപടികൾ ആരംഭിച്ചത്. നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ ത്രേസ്യാമ്മ കുര്യൻ കൃതജ്ഞത നേർന്നു. നഴ്സിംഗ് വിദ്യാർത്ഥിനികൾ ചടങ്ങിന് സാക്ഷികളായി.