ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദോഹ: ഖത്തറിലെ പൊതുഗതാഗത സൗകര്യങ്ങളിൽ ഇന്ന് മുതൽ യാത്ര ചെയ്യുന്നതിന് മാസ്ക് നിർബന്ധമല്ല. അതേസമയം, ആരോഗ്യ കേന്ദ്രങ്ങളിലെ മാസ്ക് സംവിധാനം തുടരും. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ദോഹ മെട്രോ, കർവ ബസ്, ടാക്സികൾ എന്നീ പൊതുഗതാഗത സൗകര്യങ്ങളിൽ യാത്രക്കാർ മാസ്ക് ധരിക്കണമെന്ന നിബന്ധന പിൻവലിച്ചത്.
അതേസമയം, ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർ മാസ്ക് ധരിക്കണമെന്ന നിബന്ധന തുടരും. അടച്ചിട്ട പൊതുസ്ഥലങ്ങളിൽ ഉപഭോക്താക്കളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന ജോലികൾ ചെയ്യുന്ന ജീവനക്കാർ മാസ്ക് ധരിക്കണമെന്ന നിബന്ധനയിലും മാറ്റമില്ല.
രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് നടപടി. ഇന്നലെ വരെ രാജ്യത്തെ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 2,500ന് അടുത്താണ്. 684 പേരാണ് ഇതുവരെ മരിച്ചത്.