ആഴ്സനലിന്റെ പുതിയ ക്യാപ്റ്റനായി മാർട്ടിൻ ഒഡേ​ഗാർഡ്

ഇംഗ്ലീഷ് സൂപ്പർ ക്ലബ്ബായ ആഴ്സണലിന്‍റെ പുതിയ ക്യാപ്റ്റനായി മാർട്ടിൻ ഒഡെഗാർഡിനെ തിരഞ്ഞെടുത്തു. നോർവേയിൽ നിന്നുള്ള മിഡ്ഫീൽഡർക്ക് 23 വയസ്സേ ആയിട്ടുള്ളൂ. നോർവീജിയൻ ദേശീയ ടീമിന്‍റെ ക്യാപ്റ്റൻ കൂടിയാണ് മാർട്ടിൻ.

കഴിഞ്ഞ സീസണിന്‍റെ തുടക്കത്തിൽ പിയറി എമ്റിക്ക ഔബമെയാങ്ങായിരുന്നു ആഴ്സണലിന്‍റെ ക്യാപ്റ്റൻ. എന്നാൽ അദ്ദേഹത്തെ ക്യാപ്റ്റൻസിയിൽ നിന്ന് പുറത്താക്കി. തുടർന്ന് ഔബമെയങ് ക്ലബ് വിട്ടു. അലെസാന്ദ്രെ ലക്കാസെറ്റെയാണ് അന്ന് ക്ലബ്ബിനെ നയിച്ചത്. എന്നാൽ ഇത്തവണ ലക്കാസെറ്റെ ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ലിയോണിലേക്ക് മാറി.

സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മാഡ്രിഡിൽ നിന്ന് 2021ലാണ് മാർട്ടിൻ ആഴ്സണലിൽ ചേർന്നത്. കഴിഞ്ഞ സീസണിൽ ആഴ്സണൽ അദ്ദേഹത്തെ സ്ഥിരമായി സൈൻ ചെയ്തിരുന്നു. ആഴ്സണലിനായി ഇതുവരെ 40 മത്സരങ്ങൾ മാർട്ടിൻ കളിച്ചിട്ടുണ്ട്.

Read Previous

വിവാഹച്ചടങ്ങിൽ നിന്നുള്ള നസ്രിയ-ഫഹദ് ചിത്രങ്ങൾ വൈറൽ

Read Next

യുപി ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ് രാജിവെച്ചു