മാരിറ്റല്‍ റേപ്പ് ക്രിമിനല്‍ കുറ്റമാക്കണം; അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കോടതിയില്‍

ഡൽഹി: വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്‍റെ വനിതാ സംഘടനയായ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചു. വൈവാഹിക ബലാത്സംഗത്തിന് നൽകുന്ന ഇളവ് ബലാത്സംഗ വിരുദ്ധ നിയമങ്ങളുടെ ലക്ഷ്യങ്ങൾക്ക് വിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു. പങ്കാളിയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ക്രിമിനൽ കുറ്റമാണെന്ന് അസോസിയേഷൻ ഹർജിയിൽ പറയുന്നു.

വൈവാഹിക പീഡനം ക്രിമിനൽ കുറ്റമാണോയെന്ന ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് പ്രതികൂല വിധി പ്രസ്താവിച്ചത്. ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജിവ് ശക്ധറും, ഭരണഘടനാ വിരുദ്ധം അല്ലെന്ന് ജസ്റ്റിസ് സി. ഹരി ശങ്കറും വിധിച്ചിരുന്നു. ഈ ഉത്തരവിനെതിരെയാണ് ഇടത് വനിതാ സംഘടന സുപ്രീം കോടതിയെ സമീപിച്ചത്.

വൈവാഹിക ബലാൽസംഗത്തിൻ അനുവദിച്ച ഇളവ് ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15, 19 (1) (എം), 21 എന്നിവയുടെ ലംഘനമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. വൈവാഹിക ബലാൽസംഗത്തിന് നൽകുന്ന ഇളവ് ഭരണഘടന ഉറപ്പുനൽകുന്ന അവകാശത്തിന് മുകളിലാണ് സ്ത്രീകളുടെ അവകാശമെന്നും ഹർജിയിൽ ആരോപിക്കുന്നു.

K editor

Read Previous

വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ ‘യോദ്ധാവു’മായി പൊലീസ്

Read Next

മുതലപ്പൊഴി അപകടം; കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും